കെല്‍ട്രോണ്‍: കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Share:

എറണാകുളം : കെല്‍ട്രോണിൻറെ എറണാകുളം നോളജ് സെൻററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിൻറനന്‍സ് വിത്ത് ഈ ഗാഡ്ജറ്റ് ടെക്‌നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

കൂടാതെ സര്‍ക്കാര്‍ അംഗീകൃതവും പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഓഫീസ് ഓട്ടോമേഷന്‍, പി.ജി.ഡി.സി.എ., ഡി.സി.എ., വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.

മറ്റ് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആയ പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ് സിസ്റ്റം ഡിസൈന്‍, സി.സി.ടി.വി., ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ലാപ്‌ടോപ്പ് ടെക്‌നോളജി, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
വിശദ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെൻറര്‍, കെല്‍ട്രോണ്‍ നോളജ് സെൻറര്‍, കലൂര്‍, എറണാകുളം എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍: 04842971400, 8590605259.

Share: