സ്‌കൂള്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു

290
0
Share:
കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൈക്കോസോഷ്യല്‍ പദ്ധതി പ്രകാരം കൗണ്‍സലിങ്ങ് നല്‍കുന്നതിന് സ്‌കൂള്‍ കൗണ്‍സിലര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.  എം എസ് ഡബ്ല്യു, എം എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുള്ള 40 വയസ് കഴിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ ഒക്‌ടോബര്‍ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ തപാല്‍ വഴിയോ നേരിട്ടോ ഓഫീസില്‍ നല്‍കണം.  അപേക്ഷയുടെ കൂടെ ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
ഫോണ്‍: 0497 2712255.
Share: