കൺസൾട്ടൻറ് എൻജിനിയർ : 94 ഒഴിവുകൾ
റെയിൽടെൽ കോർപറേഷനിൽ നിലവിലുള്ള കൺസൾട്ടൻറ് എൻജിനിയറുടെ 94 ഒഴിവുകളിലേക്ക് റെയിൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.
ഈസ്‌റ്റേൺ റിജിയൺ: 66, വെസ്‌റ്റേൺ റീജിയൻ :20, സതേൺ റീജിയൻ: എട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ . താത്‌കാലിക നിയമനമാണ്.
എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത :ബിഎസ്‌സി/എംഎസ്‌സി/ എൻജിനിയറിങ് ബിരുദം
പ്രായം: 28 കവിയരുത്.
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും അതത് റീജണൽ ഓഫീസിലേക്ക് അയക്കണം.
അവസാന തീയതി: മാർച്ച് 28.
വിശദവിവരങ്ങൾക്ക് www.railtelindia.com കാണുക.