സീനിയർ കൺസൾട്ടൻറ് താത്ക്കാലിക നിയമനം

Share:

തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സ്’ ൽ ഒരു സീനിയർ കൺസൾട്ടൻറിൻറെ താത്ക്കാലിക ഒഴിവുണ്ട്.

ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 18 ന് രാവിലെ 11 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തും.

വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

ഫോൺ: 0487-2690100.

Share: