പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

Share:

കാസർഗോഡ്: വോര്‍ക്കാടി പഞ്ചായത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .

സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെൻറ് വിജയിച്ചവര്‍ അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പിജിഡിസിഎയോ പാസായവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 18നും 30നും മധ്യേ.
പട്ടികജാതി , പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവുണ്ട്.

യോഗ്യത, വയസ് തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷകള്‍ പഞ്ചായത്തില്‍ നേരിട്ടോ secvorkadygp@gmail.com എന്ന ഇ മെയില്‍ ഐജഡിയിലേക്കോ അപേക്ഷിക്കണം.
അവസാന തീയതി: നവംബര്‍ 08
ഫോണ്‍: 04998202259

Share: