സർക്കാർ ആയുർവേദ കോളേജിൽ ഒഴിവുകൾ

Share:

റിസർച്ച് ഫെല്ലോ: വാക്ക് ഇൻ ഇൻറ്ർവ്യൂ

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറ്ർവ്യൂ നവംബർ 16ന് നടക്കും.

ഓണറേറിയം അടിസ്ഥാനത്തിൽ ആണ് നിയമനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം നവംബർ 17-ന് 1.30ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

അസിസ്റ്റന്റ് പ്രൊഫസർ:  കരാർ നിയമനം

തിരുവനന്തപുരം:  സർക്കാർ ആയുർവേദ കോളേജിലെ രചനാശാരീര വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്.കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ നവംബർ 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇൻറ്ർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2460190.

Share: