കൺസൾട്ടൻറ്, യങ് പ്രൊഫഷണല്‍ : 62 ഒഴിവുകള്‍.

Share:

സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ കൺസൾട്ടൻറ് , യങ് പ്രൊഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 62 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാഷണൽ അക്വിഫയർ മാപ്പിങ് ആൻഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് നിയമനം ലഭിക്കും . കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്.

കൺസൾട്ടൻറ് – യോഗ്യത: നിർദ്ദിഷ്ട വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും ഗ്രൗണ്ട് വാട്ടർ, ഹൈഡ്രോളജി മേഖലയിൽ കുറഞ്ഞത് പത്തു വർഷത്തെ പ്രവൃത്തി പരിചയവും .
ഉയർന്ന പ്രായപരിധി: 65 വയസ്
ശമ്പളം: പ്രതിമാസം , 100,000/- രൂപ

യങ് പ്രൊഫഷണൽ – യോഗ്യത.: ജിയോളജി/ അപ്ലൈഡ് ജിയോളജി/എർത്ത് സയൻസ്/ ജിയോ സയൻസ്/ ഹൈഡ്രോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാസ്റ്റർ ബിരുദം .

ഉയർന്ന പ്രായപരിധി: 30 വയസ്

ശമ്പളം: 45,000 രൂപ

അപേക്ഷിക്കാനുള്ള അവസാന തീയതി.ഏപ്രിൽ 25
കൂടുതൽ വിവരങ്ങൾ http://cgwb.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും.

 

Share: