ഫീൽഡ് അസിസ്റ്റൻറ്: 2900 ഒഴിവുകൾ

Share:

ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കുന്നതിന് തമിഴ്‌നാട്ടിലെ പൊതുമേഖലാസ്ഥാപനമായ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (TANGEDCO) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2900 ഒഴിവുകളാണുള്ളത്.

യോഗ്യത: ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍/ഇലക്ട്രിക്കല്‍ എന്നിവയില്‍ ഐ.ടി.ഐ. (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നാഷണല്‍ അപ്രന്റിസ് സര്‍ട്ടിഫിക്കറ്റ്). തമിഴ് ഭാഷയില്‍ പരിജ്ഞാനമുണ്ടായിരിക്കണം. തമിഴ് വിഷയം ഉള്‍പ്പെടുന്ന എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരേയും തമിഴ് മീഡിയത്തില്‍ പഠിച്ചവരേയും തമിഴ് ഭാഷാപ്രാവീണ്യമുള്ളവരായി കണക്കാക്കും.

പ്രായപരിധി: 30 വയസ്സ്.
തിരഞ്ഞെടുപ്പ്: ശാരീരികപരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യത്തെ മൂന്നുമാസം പരിശീലനമുണ്ടായിരിക്കും.
അപേക്ഷാഫീസ്: 1000 രൂപ. എസ്.സി. – എസ്.ടി./ എസ്.സി.എ. വിഭാഗത്തിന് 500 രൂപ.
ഓണ്‍ലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ www.tangedco.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അവസാന തീയതി: ഏപ്രില്‍ 23.

Share: