സ്പീച്ച് തെറാപ്പിസ്റ്റ് 

Share:

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ശ്രുതിതരംഗം പദ്ധതിക്ക് കീഴിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

യോഗ്യത: ബി.എ.എസ്.എൽ.പി അല്ലെങ്കിൽ പി.ജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറാപ്പി, ആർ.സി.ഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

ശമ്പളം: 22,290/-

പ്രായപരിധി: 21-35 ( നിയമാനുസൃത വയസ്സിളവ്).

താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡൻറിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം മാർച്ച് 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൻറെ ഓഫീസിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0495- 2350216 , 2350200

Share: