തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെൻറെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ മാസം അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (Eng & Mal) കോഴ്സിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കും Computerized Financial Accounting Using Tally കോഴ്സിലേക്ക് പ്ലസ് ടു (കൊമേഴ്സ്) യോഗ്യതയുള്ളവർക്കും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0471 2560333.