ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Share:

തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൻറെ നിയന്ത്രണത്തിലുള്ള ജി.ഐ.എഫ്.ഡി കണ്ടള എന്ന സ്ഥാപനത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദം, സെറ്റ്/ ബി.എഡ്/ പി.എച്ച്.ഡി (ഹയർ സെക്കൻറെറി അധ്യാപക യോഗ്യത) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 12ന് രാവിലെ 10.30 മണിക്ക് പ്രിൻസിപ്പാളിൻറെ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് അറിയിക്കുന്നു.

Share: