ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

Share:

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം നല്‍കും. ‘ദീനദയാല്‍ ഡിസേബിള്‍ഡ് റീഹാബിലിറ്റേഷന്‍ സ്‌കീം’ പ്രകാരമുള്ള ധനസഹായ പദ്ധതി, അംഗപരിമിതര്‍ക്ക് വൈകല്യസ്വഭാവമനുസരിച്ച് ആധുനിക സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന ‘സ്‌കീം ഓഫ് അസിസ്റ്റന്‍സ് ടു ഡിസേബിള്‍ഡ് ഫോര്‍ പര്‍ച്ചേസ്/ഫിറ്റിംഗ്‌സ് ഓഫ് എയ്ഡ്‌സ്/അപ്ലയന്‍സസ്’, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിട്ടുള്ളവരുടെ ചികിത്സ, പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയുള്ള ‘ഇന്റഗ്രേറ്റഡ് സ്‌കീം ഫോര്‍ റീഹാബിലിറ്റേഷന്‍ ഓഫ് അഡിക്ട്‌സ്’, വൃദ്ധജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമുള്ള ‘ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ ഓള്‍ഡര്‍ പേഴ്‌സണ്‍സ്’ എന്നീ സ്‌കീമുകളിലെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/സംഘടനകള്‍ക്ക് 2018-19 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നതിന് ഓണ്‍ലൈനായി (www.ngograntsje.gov.in) അപേക്ഷകള്‍ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്ക് www.sjd.kerala.gov.in, www.socialjustice.nic.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ, ജില്ലാ സാമൂഹ്യനീതി ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യാം.

Share: