വിവരാവകാശ കമ്മിഷണറുടെ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
അപേക്ഷ, നവംബർ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ gadcdn6@gmail.com ലോ ലഭിക്കണം.
കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.