കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍: അപേക്ഷ ക്ഷണിച്ചു

Share:

പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന ജില്ലാതല ജന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

വിമന്‍ സ്റ്റഡീസ്/ ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 23- 40,

പ്രതിമാസ ഓണറേറിയം- 17,000 രൂപ.

വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, കാപ്പില്‍ ആര്‍ക്കേഡ്, ഡോക്ടേഴ്സ് ലെയിന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ജനുവരി 20ന് അഞ്ചിന് മുന്‍പായി ലഭ്യമാക്കണം.
ഒഴിവുകളുടെ എണ്ണം- 1,

ഫോണ്‍ : 0468 2 966 649

Share: