ക്ലേവർക്കർ അഭിമുഖം

128
0
Share:

തിരുവനന്തപുരം: ഫൈൻ ആർട്സ് കോളേജിൽ ക്ലേവർക്കർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 30 ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നടക്കും. എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെറാകോട്ടയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിലും ക്ലേമോഡലിംഗിലുമുള്ള മൂന്നു വർഷത്തെ പരിചയവുമാണ് യോഗ്യത.

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, ജനന തീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

Share: