എം.ബി.എ – അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: കേരള സർക്കാരിൻറെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻറെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2022-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.

എസ്.സി/ എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി:  മാർച്ച് 15.

കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600, www.kicmakerala.in

Share: