ഐ ഇ എൽ ടി എസും ഇംഗ്ലീഷ് ഭാഷാ പഠനവും

Share:

ഇന്ത്യ പിന്തുടരുന്നത് ബ്രിട്ടീഷ് ഇംഗ്ലീഷാണ് . ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നപ്പോൾ ഇംഗ്ലീഷ് ഭാഷ അവതരിപ്പിച്ചു. 1830-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ പിടിച്ചടക്കിയപ്പോൾ അവർ നമ്മളെ ഇംഗ്ലീഷ് പഠിക്കാൻ നിർബന്ധിച്ചു. 1835-ൽ തോമസ് ബാബിംഗ്ടൺ മക്കാലെ ഒരു നിയമം പാസാക്കി, ഇന്ത്യക്കാർ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് നിർബന്ധമാക്കി. അതോടെ ഇംഗ്ലീഷ് പഠിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടത് നമുക്ക് അനിവാര്യമായി. എന്നാൽ ഇപ്പോഴും നമ്മുടെ ഇംഗ്ലീഷ് ലോകനിലവാരത്തിലേക്ക് ഉയർന്നിട്ടില്ല .

 

നോർക്ക റൂട്‌സും യു.കെയിലെ സർക്കാർ ഏജൻസികളുമായി യു.കെയിലേക്കു തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനു ഒപ്പുവച്ച ധാരണാപത്രം സംസ്ഥാനത്തെ നഴ്‌സിങ് മേഖലയിലും ഇതര മേഖലകളിലുള്ളവർക്കും വലിയ തൊഴിൽ സാധ്യത തുറക്കുന്നതാണെന്നു നോർക്ക റൂട്‌സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻറെ പൊളിറ്റിക്കൽ ക്ലിയൻസോടെയാണു ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. യു.കെയിലെ സർക്കാർ ഏജൻസികളുമായി ഏർപ്പെട്ട കരാർ അനുസരിച്ചു കൂടുതൽ മലയാളികൾക്ക് യു.കെയിൽ ജോലി ലഭിക്കാനുള്ള സാധ്യത വർദ്ധിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി നാം കണ്ടെത്തണം.

യു.കെയിലും അമേരിക്കയിലും കാനഡയിലും മറ്റും ജോലി ലഭിക്കുന്നതിന് ബ്രിട്ടീഷ് അല്ലെങ്കിൽ അമേരിക്കൻ ഇംഗ്ലീഷ് ശരിയായി പഠിക്കുകയും നമ്മുടെ ഇംഗ്ലീഷ് സംഭാഷണ രീതി ( Spoken English )  മെച്ചപ്പെടുത്തുകയും ഐ ഇ എൽ ടി എസ്‌ ( IELTS- International English Language Testing System) പരീക്ഷ മികച്ച രീതിയിൽ വിജയിക്കുകയും വേണം. ബ്രിട്ടീഷ് ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കണമെന്നുണ്ടെങ്കിൽ അത് ബ്രിട്ടീഷുകാർ തന്നെ പഠിപ്പിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല. നമ്മുടെ മാതൃഭാഷ നാം ഒരിക്കലും മറക്കരുത് എന്നത് ശരിയാണ്, എന്നാൽ അതേ സമയം നമ്മൾ ഇംഗ്ലീഷും പഠിക്കണം, അത് എല്ലായിടത്തും സഹായിക്കുന്നു. ഇംഗ്ലീഷ് വളരെ ജനപ്രിയമായ ഒരു ഭാഷയാണ്, കാരണം മറ്റ് ഭാഷകളെ അപേക്ഷിച്ച് ലോകത്തിൻറെ മിക്ക ഭാഗങ്ങളിലും ഇംഗ്ലീഷ് സംസാരിക്കുന്നു. അതിനാൽ ഇംഗ്ലീഷ് ഭാഷ ലോക നിലവാരത്തിൽ സംസാരിക്കാൻ നമുക്ക് കഴിയണം. ആഗോള ഗ്രാമം എന്ന യാഥാർഥ്യം ഇനിയെങ്കിലും നാം തിരിച്ചറിയണം. നമ്മൾ സംസാരിക്കുന്ന ഇംഗ്ലീഷ് ലോകനിലവാരത്തിലുള്ളതാണോ എന്ന് സ്വയം പരീക്ഷിക്കേണ്ട അവസ്ഥയിലാണ് നാമിപ്പോൾ. ഇന്ത്യയിൽ ഒരുവർഷം അറുപത് ലക്ഷം കുട്ടികൾ ഐ ഇ എൽ ടി എസ് IELTS – International English Language Testing System )  പരീക്ഷ എഴുതുന്ന പ്രത്യേക സാഹചര്യത്തിൽ.

മിക്ക ആളുകളും വീട്ടിൽ മാതൃഭാഷയിലാണ് സംസാരിക്കുന്നത്, അതേ സമയം ജോലിസ്ഥലത്ത് മറ്റൊരു ഭാഷ ഉപയോഗിക്കുന്നു. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും. ഇംഗ്ലീഷ് മാത്രമാണ് ലോകമെമ്പാടും പരിചിതമായ ഭാഷ. ഇന്ത്യയിലും ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ് . എന്തുകൊണ്ടാണ് ഈ ഭാഷ ഇത്രയധികം ജനപ്രിയമായതെന്നും അതിൻറെ ചരിത്രപരമായ പ്രാധാന്യം എന്താണെന്നും നാം അറിഞ്ഞിരിക്കണം.

ഇംഗ്ലീഷിൻറെ ഇന്ത്യൻ ചരിത്രം

ഇന്ത്യ പിന്തുടരുന്നത് ബ്രിട്ടീഷ് ഇംഗ്ലീഷാണ് . ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നപ്പോൾ ഇംഗ്ലീഷ് ഭാഷ അവതരിപ്പിച്ചു. 1830-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ പിടിച്ചടക്കിയപ്പോൾ അവർ നമ്മളെ ഇംഗ്ലീഷ് പഠിക്കാൻ നിർബന്ധിച്ചു. 1835-ൽ തോമസ് ബാബിംഗ്ടൺ മക്കാലെ ഒരു നിയമം പാസാക്കി, ഇന്ത്യക്കാർ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത് നിർബന്ധമാക്കി. അതോടെ ഇംഗ്ലീഷ് പഠിക്കുകയും സംസാരിക്കുകയും ചെയ്യേണ്ടത് നമുക്ക് അനിവാര്യമായി.

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടെങ്കിലും നാം നമ്മുടെ ഭാഷയായി ഇംഗ്ലീഷ് ശീലിച്ചു. ഏകദേശം 200 വർഷത്തോളം ബ്രിട്ടീഷുകാർ നമ്മെ ഭരിച്ചു. കുറച്ചുകാലത്തിനുശേഷം, രാജ്യത്തെ മുഴുവൻ ആളുകൾക്കും മനസ്സിലാകുന്നതും സംസാരിക്കുന്നതുമായ ഒരേയൊരു ഭാഷ ഇംഗ്ലീഷ് മാത്രമായിത്തീർന്നു, കാരണം ഇന്ത്യയിലെ മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഹിന്ദി ഭാഷയെ അവരുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാത്തതിനാൽ അവർ ഇംഗ്ലീഷ് ഭാഷ സ്വീകരിക്കാൻ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ എല്ലാ അവകാശങ്ങളും നിയമങ്ങളും ഇംഗ്ലീഷിൽ ആയിരുന്നതിനാൽ, ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയാക്കാൻ അവർ നമ്മളോട് ആവശ്യപ്പെട്ടു. നമ്മുടെ പഠനം, രാഷ്ട്രീയം, തുടങ്ങി എല്ലായിടത്തും ഇംഗ്ലീഷ് അവിഭാജ്യ ഘടകമായി മാറി. ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷ് സംസ്‌കാരവും നമ്മൾ സ്വീകരിക്കുന്നു. ഇംഗ്ലീഷാണ് കാര്യങ്ങൾ എളുപ്പമാക്കിയത്, ആരുമായും സംസാരിക്കാം, ലോകത്തെവിടെയും കുഴപ്പമില്ലാതെ പോകാം എന്നതാണ് ഈ ഭാഷയുടെ സൗകര്യം.

ഇംഗ്ലീഷ് ബ്രിട്ടീഷുകാരുടെ ഭാഷയാണ് . അവർ അത് പൂർണ്ണമായും നമ്മളെ പഠിപ്പിച്ചു. എന്നാൽ ഇന്ത്യക്കാർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ , എഴുതുമ്പോൾ തെറ്റ് സംഭവിക്കാറുണ്ട്. നമുക്കുണ്ടാകുന്ന വീഴ്ചകളെ ഇംഗ്ലീഷിലെ ‘ ഇന്ത്യനിസം ‘ എന്ന് പരിഹസിക്കാറുണ്ട് ഇംഗ്ലീഷുകാർ. അതുകൊണ്ടാണ്‌ ഇംഗ്ലീഷ് പ്രധാന ഭാഷയായി ഉപയോഗിക്കുന്ന യു കെ , യു എസ് എ കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജോലി തേടി പോകുന്നവരും പഠിക്കാൻ പോകുന്നവരും ഇൻറർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പ്രത്യേക സ്കോർ നേടി വിജയിക്കണമെന്ന് ആ രാജ്യങ്ങൾ ആവശ്യപ്പെടുന്നത്.

ഇന്ത്യയിൽ നൂറിലധികം ഭാഷകൾ സംസാരിക്കുന്നുണ്ടെന്ന് നമുക്കറിയാം. വടക്ക് ഹിന്ദിയും ദക്ഷിണേന്ത്യയിൽ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളും. വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വമാണ് ഈ രാജ്യത്തിൻറെ സൗന്ദര്യം, ഇത്രയധികം ഭാഷകൾ ഉണ്ടായിട്ടും 22 ഭാഷകൾക്ക് മാത്രമേ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുള്ളൂ. എന്നാൽ ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് രാജ്യത്തുടനീളം വ്യാപകമായി സ്വീകരിക്കപ്പെടുന്നത്.

ഇന്ത്യയിൽ ഇംഗ്ലീഷ് ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഇതിന് പ്രധാന കാരണം ബ്രിട്ടീഷുകാരാണ്. രണ്ട് തരം ഇംഗ്ലീഷ് ഉണ്ടെന്ന് നമുക്കറിയാം, ഒന്ന് അമേരിക്കൻ, മറ്റൊന്ന് ബ്രിട്ടീഷ് ഇംഗ്ലീഷ്. നമ്മൾ ബ്രിട്ടീഷ് ഇംഗ്ലീഷ്  പിന്തുടരുന്നു, കാരണം ബ്രിട്ടീഷുകാർ നമ്മളെ ഭരിക്കുകയും അവർ ഈ ഭാഷ നമുക്ക് നൽകുകയും ചെയ്തു.

ഇന്ത്യയെ സുസജ്ജമായ ഒരു സമൂഹമാക്കി മാറ്റാൻ ആഗ്രഹിച്ച മക്കാലെ പ്രഭു 1835-ൽ നിയമം പാസാക്കി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇംഗ്ലീഷ് ഭാഷ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും കോടതികളിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാൻ തുടങ്ങി. ഇന്ത്യയിലെ ഇംഗ്ലീഷ് ഭാഷയുടെ ഉത്ഭവം ഇതാണ്, ബ്രിട്ടീഷുകാർ പോകുന്നതിന് മുമ്പ് ഈ ഭാഷ നമുക്ക് നൽകി. അത് ഇപ്പോഴും നമ്മോടൊപ്പമുണ്ട്.

രാജ്യത്തുടനീളമുള്ള ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്, അതിനാൽ നമുക്ക് ഇതിനെ ഐക്യത്തിന്റെ ഭാഷ എന്നും വിളിക്കാം. ലോകത്ത് എല്ലായിടത്തും ഇംഗ്ലീഷ് സംസാരിക്കുന്നു, ഇതാണ് ലോകത്തെ മുഴുവൻ ബന്ധിപ്പിക്കുന്നഭാഷ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇംഗ്ലീഷിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽ ഇന്ത്യയിൽ ഇംഗ്ലീഷ് പഠിക്കുന്നത് വളരെ പ്രധാനമാണ്.

അഭിമുഖം ഇംഗ്ലീഷിൽ 

ഇന്നത്തെ കാലത്ത് എല്ലാത്തരം കമ്പനികളും ഇംഗ്ലീഷിൽ മാത്രം അഭിമുഖം നടത്തുന്നു, അതിനാൽ അത്തരം സ്ഥലങ്ങളിൽ നല്ല സ്ഥാനവും ബഹുമാനവും ലഭിക്കുന്നതിന് ഇംഗ്ലീഷ് അറിയുന്നത് വളരെ അത്യാവശ്യമാണ്. തീർച്ചയായും എല്ലാവരും അവരുടെ മാതൃഭാഷകളെക്കുറിച്ച് അറിഞ്ഞിരിക്കണം, എന്നാൽ ഇന്ത്യയിൽ ഇംഗ്ലീഷ് ഒരുപോലെ പ്രധാനമാണ്, അതിനാൽ നമ്മൾ ഇംഗ്ലീഷ് പഠിക്കണം.

ഇംഗ്ലീഷ് ,ഒരു സംസ്കാരം

ഇംഗ്ലീഷ് ഒരു ഭാഷ മാത്രമല്ല, അത് ഒരു സംസ്കാരം കൂടിയാണ്, ഇംഗ്ലീഷ് ഭാഷയിലെ എല്ലാത്തരം വിദ്യാഭ്യാസ സാമഗ്രികളുടെയും മിശ്രിതം ഇന്റർനെറ്റിൽ ഇംഗ്ലീഷിൽ മാത്രമേ ഉള്ളൂ.

ഒരു ഭാഷയ്ക്ക് നമ്മുടെ ജീവിതത്തെ പൂർണ്ണമായും മാറ്റാൻ കഴിയും, ഇംഗ്ലീഷ് അറിയുമ്പോൾ അത് നമുക്ക് ധാരാളം അവസരങ്ങൾ തുറക്കുന്നു, അതിനാൽ നാം ശരിയായ ഇംഗ്ലീഷ് പഠിക്കുന്നത് നല്ലതായിരിക്കും. ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും അത് അംഗീകരിക്കാത്തവൻ എപ്പോഴും പിന്നോക്കം പോകുമെന്നും നാം തിരിച്ചറിയണം. ഇംഗ്ലീഷ് ശരിയായ രീതിയിൽ പഠിക്കണമെങ്കിൽ നാം ബ്രിട്ടീഷുകാരിൽനിന്ന് പഠിക്കണം . ശരിയായ രീതിയിൽ ഇംഗ്ലീഷ് പഠിച്ചാൽ മാത്രമേ അന്തർദേശീയ തലത്തിൽ നമുക്ക് വിജയിക്കാൻ കഴിയു. വിദ്യാഭ്യാസത്തിനാണെങ്കിലും ജോലിക്ക് വേണ്ടിയാണെങ്കിലും ശരിയായി പഠിക്കുക. അത് തീർച്ചയായും നിങ്ങളെ ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്ക് : info@careermagazine.in

TagsIELTS
Share: