സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 31 ന്

Share:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2020-ലെ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു.
മേയ് 31 ഞായറാഴ്ചയാണ് സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
ഫോറസ്റ്റ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറിയും ഇതോടൊപ്പം നടക്കും.
ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് അപേക്ഷിക്കാനുള്ള സമയം.
മെയിന്‍ പരീക്ഷ സെപ്റ്റംബര്‍ 18 മുതൽ നടത്തും.

എന്‍ജിനീയറിങ് സര്‍വീസസ് പരീക്ഷയുടെ പ്രിലിമിനറി ജനുവരി അഞ്ചിനും മെയിന്‍ ജൂണ്‍ 28-നുമാണ്. കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷ I, II എന്നിവ യഥാക്രമം ഫെബ്രുവരി രണ്ട്, നവംബര്‍ എട്ട് എന്നീ തീയതികളില്‍ നടക്കും.

പ്രധാന പരീക്ഷകളുടെ തീയതികള്‍

സി.ഐ.എസ്.എഫ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) – മാര്‍ച്ച് ഒന്ന്
നാഷണല്‍ ഡിഫന്‍സ് അക്കാദമി/ നേവല്‍ അക്കാദമി I – ഏപ്രില്‍ 19
ഇന്ത്യന്‍ ഇക്കണോമിക്‌ സര്‍വീസ് പരീക്ഷ – ജൂണ്‍ 26
കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് – ജൂലായ് 19…
സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്റ്റന്‍ഡ് കമാന്‍ഡന്റ്) – ഓഗസ്റ്റ് ഒമ്പത്
മറ്റുപരീക്ഷകളുടെ തീയതികളും വിശദ വിവരങ്ങളും www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: