ഐഎസ്ആർഒ : വിവിധ തസ്തികകളിൽ 48 ഒഴിവുകൾ

Share:

വിവിധ തസ്തികകളിലായി 48 ഒഴിവുകളിലേക്ക് ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻെറർ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം (വലിയമല), ബംഗളൂരു കേന്ദ്രങ്ങളിലാണ് ഒഴിവ്.

ടെക്നീഷ്യൻ 21 (ഫിറ്റർ 10, ഇലക്ട്രോണിക് മെക്കാനിക് 4, ടർണർ 3, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷണിങ് മെക്കാനിക്, മെഷീനിസ്റ്റ്, വെൽഡർ, പ്ലംബർ ട്രേഡുകളിൽ ഒരോന്നുവീതം) ഒഴിവുകൾ .

യോഗ്യത: എസ്എസ്എൽസി/എസ്എസ്സി ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻസിവിടി.

ഡ്രോട്സ്മാൻ 4 ഒഴിവ്.
യോഗ്യത: എസ്എസ്എൽസി/എസ്എസ്സി ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/എൻടിസി/എൻസിവിടി.

ഹെവി വെഹിക്കിൾ ഡ്രൈവർ: 4 ഒഴിവ്.
യോഗ്യത: എസ്എസ്എൽസി/എസ്എസ്സി ജയം, കുറഞ്ഞത് മൂന്നുവർഷം ഹെവി വെഹിക്കിൾ ഡ്രൈവറായി ഡ്രൈവിങിൽ അഞ്ച് വർഷത്തെ പരിചയം. എച്ച്വിഡി ലൈസൻസും പബ്ലിക് സർവീസ് ബാഡ്ജും(നിയമാനുസൃതമെങ്കിൽ).

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ: ഒരൊഴിവ്.
യോഗ്യത എസ്എസ്എൽസി/എസ്എസ്സി ജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷത്തെ പരിചയം. എൽവിഡി ലൈസൻസും വേണം.

കാറ്ററിങ് അറ്റൻഡന്റ് 11 ഒഴിവ്. എസ്എസ്എൽസി/എസ്എസ്സി ജയമാണ് യോഗ്യത.

ടെക്നിക്കൽ അസി. 7 ഒഴിവ്.(മെക്കാനിക്കൽ 4, ഇലക്ട്രോണിക്സ് 3)
യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഒന്നാം ക്ലാസ്സോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ.
പ്രായം: കാറ്ററിങ് അറ്റൻഡന്റ് തസ്തികയിൽ ഉയർന്ന പ്രായം 25, മറ്റെല്ലാ തസ്തികകളിലും 35.
2019 ജൂലൈ രണ്ടിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
www.lpsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി ജൂലൈ രണ്ട്.
വിശദവിവരം www.lpsc.gov.in എന്ന വെബ്സൈറ്റിൽ.

Share: