സിവില്‍ സര്‍വീസസ് പരീക്ഷ: തിയതി പ്രഖ്യാപിച്ചു

Share:

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2020-ലെ സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ചു . പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ നാലിനാണ്. 2021 ജനുവരി എട്ടിനാണ് മെയിന്‍ പരീക്ഷ .

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് പ്രിലിമിനറി പരീക്ഷയും ഇതേ ദിവസം നടക്കും. 2021 ഫെബ്രുവരി 28-നാകും മെയിന്‍.
കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക ..സാമൂഹിക അകലം പാലിക്കുക, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. ഹാള്‍ടിക്കറ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കും.

പരീക്ഷാ കേന്ദ്രം, സമയം സംബന്ധിക്കുന്ന വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും. കോവിഡ് ഭീതിയെത്തുടര്‍ന്ന് മാറ്റിവെച്ച 2019-ലെ സിവില്‍ സര്‍വീസസ് അഭിമുഖം ജൂലൈ 20 മുതല്‍ പുനഃരാരംഭിക്കുമെന്നും യു.പി.എസ്.സി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

Share: