മേട്രന്‍ : അപേക്ഷ ക്ഷണിച്ചു

Share:

കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ കോവൂര്‍ ഇരിങ്ങാടന്‍പളളി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ മേട്രന്റെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കാണ് നിയമനം.

പ്രതിമാസ വേതനം 12000 രൂപ.

എസ്.എസ്.എല്‍.സി പാസ്സായ 45 നും 60 നും ഇടയില്‍ പ്രായമുളള സ്തീകള്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തി പരിചയം അഭികാമ്യം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ന് അഞ്ച് മണി. ഫോണ്‍ 0495 2369545.

Tagsmatron
Share: