മേട്രൻ- കം – റസിഡന്റ് ട്യൂട്ടർ നിയമനം

Share:

എറണാകുളം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മലയാറ്റൂർ, ഏഴിക്കര എന്നിവിടങ്ങളിലെ ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂർ, പറവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പെൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രൻ- കം – റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

1.1.2019 ൽ 40 വയസ് കവിയാത്ത, ബിരുദവും ബി.എഡുമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

12000 രൂപ പ്രതിമാസ ഹോണറേറിയം ലഭിക്കും.

വൈകിട്ട് 4 മുതൽ രാവിലെ 8 വരെയാണ്‌ പ്രവർത്തി സമയം.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ ജാതി, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 31 ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം.

ആൺ കുട്ടികളുടെ ഹോസ്റ്റലിൽ പുരുഷ ജീവനക്കാരേയും പെൺകുട്ടികളുടേതിൽ സ്ത്രീ ജീവനക്കാരേയുമാണ് നിയമിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 0484- 2422256 എന്ന നമ്പറിൽ ബന്ധപ്പെടണം.

Tagsmatron
Share: