മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

Share:

തൃശൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

ബിരുദവും ബിഎഡുമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുളള അപേക്ഷ ആഗസ്റ്റ് എഴിനകം അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.

ഫോൺ: 0487-2360381.

Tagsmatron
Share: