മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍

പാലക്കാട് : കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള മേട്രന്‍ കം റസിഡൻറ് ട്യൂട്ടര്‍ തസ്തികയില്‍ ആഗസ്റ്റ് 12 ന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടക്കും. കരാര്‍ നിയമനമാണ്.
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഇന്‍റര്‍വ്യൂ.
ബിരുദം/ ബിരുദാനന്തര ബിരുദവും ബി എഡ് എന്നീ യോഗ്യതകളുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജോലി പരിചയം എന്നിവയുടെ അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
ഫോണ്‍: 9495035469





