മേട്രൺ: താത്ക്കാലിക ഒഴിവ്

Share:

വയനാട്: ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്.

ബി.കോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽ നിന്നും സ്റ്റോർസ് ആൻഡ് അക്കൗണ്ട് സൂക്ഷിപ്പിലും, കൈകാര്യത്തിലുമുളള രണ്ടു വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. രണ്ടു വർഷം തൊഴിൽ പ്രവർത്തിപരിചയം ഉളള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കുറഞ്ഞ പ്രവർത്തിപരിചയം ഉളളവരെയും പരിഗണിക്കും.

വയസ്: 18-36 നിയമാനുസൃത വയസ്സിളവ് ബാധകം (സ്ത്രീകൾ മാത്രം).

ശമ്പളം: 26500-60700 രൂപ.

യോഗ്യതയും തൊഴിൽ പരിചയവുമുളള ഈഴവ, തിയ്യ, ബില്ലവ, വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ ആറിനകം ഏറ്റവും അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

സ്വകാര്യ മേഖലയിലെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട അധികാരികൾ മേലൊപ്പ് വയ്ക്കണം.

Tagsmatron
Share: