മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍; അപേക്ഷ ക്ഷണിച്ചു

Share:

കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷം മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ മാത്രമേ നിയമനത്തിന് പരിഗണിക്കു.

പ്രതിമാസ വേതനം:  12000 രൂപ.

അപേക്ഷ,  ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 29ന് വൈകുന്നേരം അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍: 04994 256162

Tagsmatron
Share: