മേട്രണ്‍ കം റസിഡന്‍റ് ട്യൂട്ടര്‍

Share:

എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മലയാറ്റൂര്‍, ഏഴിക്കര പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകളിലും, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍ പ്രീ മെട്രിക് ഗേള്‍സ് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രണ്‍ കം റസിഡൻറ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ (2024 മാര്‍ച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡ് യോഗ്യതയുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വൈകിട്ട് 4 മുതല്‍ രാവിലെ 8 വരെയാണ് പ്രവൃത്തി സമയം.

പ്രതിമാസ ഓണറേറിയം: 12,000 രൂപ

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 18ന് രാവിലെ 10.30ന് എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ 0484 2422256.

Tagsmatron
Share: