നഴ്സിങ് ലക്ചറർമാരുടെ 18 ഒഴിവുകൾ

Share:

തിരുവനന്തപുരം ഗവ. നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷം ജൂനിയർ ലക്ചറർമാരുടെ 18 ഒഴിവിലേക്ക് വാക് ഇൻ ഇൻറർവ്യൂ നടത്തും. സംസ്ഥാനത്തെ ഏതെങ്കിലും ഗവ. നഴ്സിങ് കോളജിൽ നിന്നുള്ള എം.എസ്.സി നഴ്സിങ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനും ആണ് യോഗ്യത.

സ്റ്റൈപൻറ് പ്രതിമാസം: 20,500 രൂപ.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 14ന് രാവിലെ 10നു കോളജിൽ നേരിട്ട് ഹാജരാകണം.

Share: