ബിരുദാനന്തര ബിരുദ പ്രവേശനം

Share:

സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി ക്ക് കീഴിൽ എം.ജി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കട്ടപ്പന അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസ്സും www.ihrd.ac.in ൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ രജിസ്‌ട്രേഷൻ ഫീസായി മാറാവുന്ന 500/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (എസ്.സി-എസ്.ടി വിഭാഗക്കാർക്ക് 200/- രൂപ) ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം.
തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം.
കൂടുതൽ വിവരങ്ങൾ 04868-250160 എന്ന നമ്പറിലോ അതാത് കോളേജുകളിൽ നിന്നോ ലഭിക്കും.

Share: