ബിരുദാനന്തര ബിരുദ പ്രവേശനം

Share:

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന (04868-250160), മല്ലപ്പള്ളി (0469-2681426), പീരുമേട് (04869-232373), പുതുപ്പള്ളി (0481-2351631), തൊടുപുഴ (04862 – 228447) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ ഫീസായി മാറാവുന്ന 400 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) ബന്ധപ്പെട്ട കോളേജുകളില്‍ അപേക്ഷിക്കാം. തുക കോളേജുകളില്‍ നേരിട്ടും അടയ്ക്കാം.

കൂടുതല്‍ വിവരങ്ങള്‍ അതാത് കോളേജുകളില്‍ നിന്നും ലഭിക്കും.

Share: