ബിരുദാനന്തര ബിരുദ പ്രവേശനം

Share:

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെൻറിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവ്വകലാശാലയിൽ അഭിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 2234373, 8547005065), മാവേലിക്കര (0479-2304494, 0479-2341020, 8547005046), പെരിശ്ശേരി (0479-2456499, 8547005006) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 2022-23 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123, 8547005051), പയ്യന്നൂര്‍ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (04935-245484, 8547005060), മടികൈ നീലേശ്വരം (0467-2240911, 8547005068) ഇരിട്ടി (0490-2423044, 8547003404) പിണറായി (0490-2384480, 8547005073) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 9 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം.

വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ൽ ലഭിക്കും.

Share: