സി.ഐ.എസ്.എഫില്‍ എ എസ് ഐ , ഹെഡ് കോണ്‍സ്റ്റബിൾ
സെന്‍ട്രൽ ഇന്‍ഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെക്ക് സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 31 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ട ൪/എക്സിക്യുട്ടീവ് ഒഴിവുകളും 87 ഹെഡ് കൊന്‍സ്റ്റബിൾ /ജനറല്‍ ഡ്യൂട്ടി ഒഴിവുകളും ആണുള്ളത്. വിവിധ കായിക ഇനങ്ങളിലായി അന്താരാഷ്‌ട്ര/ദേശീയ തലത്തില്‍ കഴിവ് തെളിയിച്ച പുരുഷ/വനിതാ കായിക താരങ്ങള്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: എ.എസ്.ഐ തസ്ഥികക്ക് ബിരുദം. ഹെഡ് കോണ്‍സ്റ്റബിൾ തസ്ഥികക്ക് പ്ലസ്‌ടു.
പ്രായം: 1.8.2017 നു 20നും 25 നും മദ്ധ്യേ. (എ.എസ്.ഐ തസ്ഥികക്ക്)
1.8.2017 ന് 18 നും 23 നും മദ്ധ്യേ. (ഹെഡ് കോണ്‍സ്റ്റബി ൾ തസ്ഥികക്ക്)
രണ്ടു തസ്തികകളിലും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 ഉം ഒ.ബി.സി വിഭാഗക്കാര്‍ക്ക് 3 ഉം വര്‍ഷത്തെ പ്രായ ഇളവുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.
ശമ്പളം: 5200 – 20200 രൂപ. , 2800 രൂപ ഗ്രേഡ് പേ. (എ.എസ്.ഐ ക്ക്)
ശമ്പളം: 5200 – 20200 രൂപ, 2400 രൂപ ഗ്രേഡ് പേ (ഹെഡ് കോണ്‍സ്റ്റബി ൾ)
ശാരീരിക യോഗ്യത: (എ.എസ്.ഐ): പുരുഷന്മാര്‍ക്ക് ഉയരമ 170 സെ.മീ, നെഞ്ചളവ് 80-85 സെ.മീ, സ്ത്രീകള്‍ക്ക് ഉയരം 157 സെ. മീ, നെഞ്ചളവ് ബാധകമല്ല.
എസ്.ടി വിഭാഗം പുരുഷന്മാര്‍ക്ക് ഉയരം 162.5 സെ. മീ, നെഞ്ചളവ് 77-82, സ്ത്രീകള്‍ക്ക് ഉയരം 154 സെ. മീ, നെഞ്ചളവ് ബാധകമല്ല.
ശാരീരിക യോഗ്യത(ഹെഡ് കോണ്‍സ്റ്റബിൾ)
പുരുഷന്മാര്‍ക്ക് ഉയരം 167 സെ. മീ, നെഞ്ചളവ് 81-86 സെ. മീ, സ്ത്രീകള്‍ക്ക് ഉയരം 153 സെ മീ, നെഞ്ചളവ് ബാധകമല്ല.
അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ നല്ല കാഴ്ച ശക്തി വേണം.വര്‍ണാന്ധത, കോങ്കണ്ണ്‍, കൂട്ടി മുട്ടുന്ന കാല്‍മുട്ടുകൾ, പരന്ന പാദങ്ങള്‍ എന്നിവ പാടില്ല.
എ.എസ്.ഐ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ വ്യക്തിഗത ഇനത്തിലോ ടീം ഇനത്തിലോ സീനിയര്‍/ജൂനിയര്‍ ഇന്‍റ൪നാഷണല്‍ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചവരായിരിക്കണം. അല്ലെങ്കില്‍ ഏറ്റവുമൊടുവില്‍ നടന്ന സീനിയര്‍/ജൂനിയര്‍ ദേശീയ ഗെയിംസ്/ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേടിയിരിക്കണം.
ഹെഡ് കോണ്‍സ്റ്റബിൾ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ വ്യക്തിഗത ഇനത്തിലോ ടീം ഇനത്തിലോ സീനിയര്‍/ജൂനിയര്‍ ദേശീയ ഗെയിംസ്/ചാമ്പ്യന്‍ ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തവരാകണം. അല്ലെങ്കില്‍ ഏറ്റവുമൊടുവില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ചാമ്പ്യന്‍ ഷിപ്പിലോ ദേശീയ സ്കൂള്‍ ഗെയിംസിലോ മെഡല്‍ നേടിയിരിക്കണം. സ്പോര്‍ട്സ് ട്രയല്‍, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന സൈറ്റില്‍ . വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.
ഇത് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഫെബ്രുവരി 2