പട്ടിക ജാതി പ്രൊമോട്ടര്‍

Share:

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി പട്ടിക ജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തി ല്‍പ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത:പ്രീഡിഗ്രി/പ്ലസ്ടു
പ്രായം:. 18നും 40നും മധ്യേ
കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

പട്ടിക ജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയും ഉയര്‍ന്ന പ്രായപരിധി 50 വയസുമാണ്. ഈ വിഭാഗം അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാ ണെന്ന റവന്യു അധികാരികളുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
വടശ്ശേരിക്കര, പഴവങ്ങാടി, മലയാലപ്പുഴ, വള്ളിക്കോട്, കോന്നി, മൈലപ്ര, പ്രമാടം, ആനിക്കാട്, മല്ലപ്പള്ളി, കുന്നന്താനം, കവിയൂര്‍, കോട്ടാങ്ങല്‍, മെഴുവേലി, ആറന്മുള , ചെറുകോല്‍, കോഴഞ്ചേരി, ഓമല്ലൂര്‍, എഴുമറ്റൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട, പന്തളം, തിരുവല്ല എന്നീ മുനിസിപ്പാലിറ്റികളിലുമാണ് നിയമനം.
അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റി എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

കോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ ബ്ലോക്ക്/മുന്‍സിപ്പല്‍/കോര്‍പറേഷനുകളില്‍ (പനങ്ങാട്,നരിപ്പറ്റ, എടച്ചേരി,തുറയൂര്‍,കൂത്താളി,ചേമഞ്ചേരി,കായണ്ണ,ഒളവണ്ണ,ചെക്യാട് ഗ്രാമപഞ്ചായത്തുകള്‍ ഒഴികെ) പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും , കോര്‍പ്പറേഷനുകളില്‍ അഞ്ച് വീതവുമാണ് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നത്.
അപേക്ഷകര്‍ 18നും 40നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/ പ്ലസ്ടു പാസ്സായവരായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും.
10% പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും നിയമിക്കുന്നതാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും, ഉയര്‍ന്ന പ്രായ പരിധി 50 വയസുമാണ് . ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

താല്‍പ്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 5 വൈകുന്നേരം 5 മണിക്ക് മുന്‍പായി കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകള്‍ ഇല്ലെങ്കില്‍ സമീപ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ – 0495 2370379.

Share: