• 26
    Nov

    വിജയം വിരൽത്തുമ്പിൽ

    1993 ഏപ്രിൽ 22. മുംബൈ താജ് ഹോട്ടലിനു മുന്നിലെ പ്രാവിൻ കൂട്ടത്തിനരികിലൂടെ സാവധാനം നടക്കുന്നതിനിടയിൽ എം ആർകൂപ്മേയെർ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.  ” ജീവിതത്തിൽ എങ്ങനെ വിജയിക്കാൻ കഴിയും എന്ന് ലോകത്തെ പഠിപ്പിക്കുന്നതിനായാണ്  ഈ പുസ്തകങ്ങൾഞാൻ എഴുതിയത്. വിജയിയായവരുടെ ജീവിതത്തിലേക്ക്, കടന്നു ചെല്ലാൻ. അത് പകർത്തി വെക്കാൻ നാല്പത് വർഷങ്ങൾ ഞാൻ ചെലവഴിച്ചു. നൂറോളം ഭാഷകളിൽ ഇതിനകം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തെചെറിയ സംസ്ഥാനത്തിൻറെ ഭാഷയിൽ ‘വിജയ മാർഗങ്ങൾ’ പ്രസിദ്ധീകരിക്കാൻ ഞാൻ റോയൽറ്റിആവശ്യപ്പെടുന്നില്ല.”  അമേരിക്കൻ പ്രസിഡണ്ട്‌ റൊണാൾഡ്  റീഗൻറെ  ഉപദേശകൻ വരെ ആയിത്തീർന്ന കൂപ്മേയെർ, ഒരു ഓഫീസ് ബോയ്‌  ആയാണ്  ജീവിതം ആരംഭിച്ചത്. സ്വന്തം അനുഭവത്തിൽ നിന്നും വിജയിയായവരുടെ ചരിത്രത്തിൽ നിന്നും  കൂപ്മേയെർ എഴുതിവെച്ചവിജയമാർഗങ്ങൾ ലോകമെമ്പാടുമുള്ളവർ പഠിച്ചു. ജീവിതത്തിൽ പകർത്തിയവർ വിജയം എളുപ്പമാണെന്ന് തിരിച്ചറിഞ്ഞു.  കൂപ്മേയെർ പറയുന്നു. ” ജീവിതം നമുക്ക് തനിയെ നിശ്ചയിക്കാവുന്നതെയുള്ളൂ. നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നുവോഅതായിത്തീരാം. നിങ്ങൾക്ക്ധനവാകനാകണോ?…പ്രസിദ്ധനാകണോ ?….ആരോഗ്യവാനാകണോ?…സ്നേഹിക്കപ്പെടണോ?…സ്നേഹസമ്പന്നനായ , ഏറ്റവും മതിക്കുന്ന , സ്വഭാവരൂപികരണത്തിൽ ശ്രദ്ധാലുവായ രക്ഷിതാവകണോ?…പ്രഗൽഭനായ അദ്ധ്യാപകൻ?…ഉന്നതനായ വ്യവസായി ?… എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന് വെച്ചാൽ അതൊക്കെ നേടിയെടുക്കാൻ ‘തെളിയിക്കപ്പെട്ടവിജയമാർഗങ്ങൾ ‘ ജീവിതത്തിൽ പകർത്തുന്നതിലൂടെ കഴിയും എന്ന്  കൂപ്മേയെർ പറയുന്നത്  സ്വന്തം ജീവിതംകാട്ടിക്കൊണ്ടാണ്. പ്രതിമാസം 45 ഡോളർ ശംബളത്തിൽ നിന്നും അമേരിക്കയിലെ ഒരു ശതമാനം വരുന്ന കോടീശ്വരനിലേക്ക് …102കോർപൊറേഷനുകളുടെ ഉപദേശകനായി…. പ്ലാനിംഗ് കമ്മിഷൻ ചെയർമാൻ …എഴുത്തുകാരൻ…പ്രസംഗകൻ …. ഈ പുസ്തകം വിജയം ഉറപ്പുനല്കുന്നു. വിധി എപ്പോഴും നമുക്ക് അനുകൂലമാണെന്ന്  തിരിച്ചറിയുക. ഈ പുസ്തകം അത് വ്യക്തമാക്കിത്തരും. തീർച്ച. ആശിക്കുന്നത് എങ്ങനെ നേടിയെടുക്കാം
  • 22
    Nov

    ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് : വളരുന്ന തൊഴിൽ സാദ്ധ്യതകൾ

    റിഷി പി. രാജൻ പ​ര​മ്പ​രാ​ഗ​ത മാ​ര്‍​ക്ക​റ്റിം​ഗ് ശൈലി ക്രമേണ കാലഹരണപ്പെടുകയാണ്. അതിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങളുടെ അവസ്ഥ, ഉപഭോക്താക്കളിൽ എത്തുന്നതിനുള്ള അതിൻറെ സാദ്ധ്യതകൾ കുറഞ്ഞു എന്ന് വ്യക്തമാക്കുന്നു. ...
  • 21
    Nov

    പാനും ആധാറും ഒഴിവാക്കാനാവില്ല

    ഒഴിച്ചുമാറ്റാനാകാത്ത വിധം പാനും ആധാറും നിത്യ ജീവിതത്തിൻറെ ഭാഗമാകുകയാണ്. പാൻ നൽകാതെയോ ആധാർ നൽകാതെയോ നടത്താവുന്ന ഇടപാടുകൾ ഓരോ ദിവസവും ചുരുങ്ങി വരികയാണ്. ആധാർ കൂടുതൽ പ്രാമുഖ്യം ...
  • 21
    Nov

    ചരിത്രം നിര്‍മിക്കപ്പെടുമ്പോൾ

    ഹര്‍ബന്‍സ് മുഖ്യ   മേവാര്‍ രാജവംശത്തിലെ പിന്തുടര്‍ച്ചക്കാരനായ വിശ്വജീത്സിങ് അടുത്തയിടെ ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പത്മാവതി എന്ന സിനിമയുടെ ചരിത്രവും കെട്ടുകഥയും തമ്മില്‍ നടത്തിയ വേര്‍തിരിവ് ...
  • 21
    Nov

    ‘പത്മാവതി’ യെ എന്തിനാണ് വേട്ടയാടുന്നത് ?

    ലൂര്‍ദ് എം സുപ്രിയ സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സിനിമ ‘പത്മാവതി’ക്കെതിരെ വലിയ കോലാഹലമാണ് നടക്കുന്നത്. ചിത്രം നിരോധിച്ചില്ലെങ്കില്‍ വലിയതരത്തിലുള്ള അക്രമങ്ങള്‍ നടത്തുമെന്നാണ് ശ്രീ രജപുത്ര കര്‍ണിസേന ...
  • 18
    Nov

    ‘മാർത്താണ്ഡവർമ്മ’യും സി വി രാമന്‍പിള്ളയും

    മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവു മാണ് സി വി രാമന്‍ പിള്ള . മാര്‍ത്താണ്ഡവര്‍മ്മ,രാമരാജബഹദൂര്‍,ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയില്‍ പ്രശസ്തനായ ...
  • 17
    Nov

    നോബൽ സമ്മാനം 2017

    റിഷി പി.  രാജൻ   സമാധാനം, സാഹിത്യം, ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിൽ, ലോകത്ത്‌ മഹത്തായ സംഭാവനകൾ നൽകിയവർക്ക്‌ ലിംഗ, ജാതി, മത, രാഷ്‌ട്ര ...
  • 14
    Nov

    നദികൾ ഇല്ലാതാകുമ്പോൾ

    ആനന്ദ് മനുഷ്യജീവിതം എന്നപോലെ, വിശാലമായ പ്രകൃതിയും വൈവിധ്യങ്ങളുടെ കലവറയാണ്. സ്ഥലവും സന്ദര്‍ഭവുമായി ബന്ധിച്ചുവേണം വസ്തുതകളെയും സംഭവങ്ങളെയും മനസ്സിലാക്കുക. ശാസ്ത്രീയവും യുക്തിയുക്തവുമായ വിശകലനം അതിനെ പിന്തുടരണം. പോരായ്മകള്‍ പിന്നെയും ...
  • 10
    Nov

    ആർട്ടിഫിഷ്യൽ ഇൻറലിജൻസ്

    ഡോ. എം. അബ്ദുൾ റഹ് മാൻ (പ്രോ വൈസ് ചാൻസലർ, ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല, തിരുവനന്തപുരം ) വ​ള​രെ​വേ​ഗം വി​കാ​സം പ്രാ​പി​ക്കു​ന്ന ...
  • 2
    Oct

    എൽ ഡി ക്ളർക് പരീക്ഷ ; കോടതി പറഞ്ഞതും പി എസ് സി പറയാത്തതും

    –   രാജൻ പി തൊടിയൂർ   കേരള പബ്ലിക് സർവീസ് കമ്മീഷൻ 17,94,091 അപേക്ഷകർക്കായി , നടത്തിയ എൽ ഡി ക്ലാർക്ക് പരീക്ഷ എന്തുകൊണ്ട് ഒ എം ആർ ...