എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-26

Share:

ആശയങ്ങള്‍ പരസ്യമാക്കുക!

എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ

 

നിങ്ങള്‍ ആ മനുഷ്യനെപ്പറ്റി കേട്ടുകാണും, തീര്‍ച്ച.  അയാള്‍ക്ക് ഒരാശയമുണ്ടായിരുന്നു.  ഒരു “കണ്ടുപിടുത്ത” മാണതെന്ന് അയാള്‍ അവകാശപ്പെട്ടു.  ഒരു പേറ്റന്‍റ സമ്പാദിച്ചു.  ദശലക്ഷാധിപതിയായി.  ജീവിതകാലം മുഴുവന്‍ റോയല്‍റ്റി കിട്ടി.
എന്നാല്‍ കണ്ടുപിടുത്തത്തിന് ഓരോ വ്യക്തിയും പേറ്റന്‍റ സമ്പാദിക്കുമ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ ആശയങ്ങള്‍ ഉണ്ടായിരുന്നിട്ടും പേറ്റന്‍റ സമ്പാദിക്കാതിരുന്നിട്ടുള്ള ദശലക്ഷക്കണക്കിനാളുകള്‍ ഉണ്ട് – ഉയര്‍ന്ന തലത്തിലുള്ളവരുടെ ശ്രദ്ധയും ആകര്‍ഷകമായ ഉദ്ദ്യോഗക്കയറ്റങ്ങളും വര്‍ദ്ധിച്ച വരുമാനവും നിര്‍ദ്ദേശങ്ങള്‍ക്കുള്ള ബോണസും ലഭിച്ച അനേകം പേര്‍ നമുക്കിടയിലുണ്ട്  സ്വയം കൂടുതല്‍ ഉപയോഗയോഗ്യരായിത്തീരുക എന്ന ലളിത സമ്പ്രദായത്തിലൂടെ അവർ എളുപ്പത്തിൽ , കൂടുതൽ സമ്പന്നരായിത്തീർന്നു.  (അതിനാല്‍ കൂടുതല്‍ മൂല്യമുള്ളവരായും)…….. ഉല്പന്നങ്ങള്‍, വസ്തുക്കള്‍, സേവനങ്ങള്‍, സമ്പ്രദായങ്ങള്‍, സംഘടനകള്‍, പദ്ധതികള്‍ – മെച്ചപ്പെടുത്താനുള്ളതെന്തും – മെച്ചപ്പെടുത്തുന്നതിനുള്ള അവരുടെ ആശയങ്ങള്‍ അനുസ്യൂതം ചിന്തിച്ച് – എഴുതിവച്ച് – തുറന്നുപറഞ്ഞ് .
വന്‍തോതില്‍ അനന്തരഫലമുണ്ടാക്കുന്ന മൗലികവും അതുല്യവുമായ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്‍റ സമ്പാദിക്കേണ്ടതാണ്.  അത് വളരെയേറെ സമയം കളയുന്നതും ചെലവേറിയതുമാണ്.  കൂടാതെ, ഒരു പക്ഷെ, ഡസന്‍കണക്കിനാളുകളില്‍ നിന്നും നിങ്ങള്‍ ഭീഷണിയേയും യഥാര്‍ത്ഥനിയമനടപടികളും നേരിടേണ്ടിവരും.  കാരണം, മൗലികവും അതുല്യവുമെന്ന് നിങ്ങള്‍ വിശേഷിപ്പിച്ച് “പേറ്റന്‍റ നപേക്ഷിച്ചിട്ടുള്ള” കണ്ടുപിടുത്ത ത്തിന് മറ്റുള്ളവര്‍ “പേറ്റന്‍റന് അപേക്ഷിച്ചിട്ടുള്ള” കണ്ടുപിടുത്തങ്ങളുമായി എന്തെങ്കിലും സാമ്മ്യം ഉണ്ടായേക്കാം.
പേറ്റന്‍റില്‍ വിദഗ്ദ്ധസേവനം ചെയ്യുന്ന, സല്‍പ്പേരും യോഗ്യതയുമുള്ള, ഒരു അറ്റോര്‍ണിയുടെ സഹായത്തോടെ സാധ്യതയും നിയമപ്രാബല്യമുള്ളതുമായ പേറ്റന്‍റ സമ്പാദിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
എന്നാല്‍ ഈ അദ്ധ്യായത്തിലൂടെ മുന്നദ്ധ്യായങ്ങളിലൂടെയും “ഉടന്‍ കണ്ടുപിടുത്തക്കാരുടെ” ഒരു സംഘത്തെ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.  ഗണ്യമായ സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കുന്ന, എന്തിനും ഏതിനും പേറ്റന്‍റിനപേക്ഷിക്കുന്ന, പ്രക്രിയകൊണ്ട് കണ്ടുപിടുത്തം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ പ്രയോജനം.
അതിനാല്‍ ചുരുക്കത്തില്‍ ഒരു പ്രത്യവലോകനം നടത്താം:
( 1) ഈ പരമ്പരയുടെ  ഉദ്ദേശ്യം എളുപ്പത്തില്‍ കൂടുതല്‍ പണക്കാരനാകാന്‍ നിങ്ങളെ സഹായിക്കുകയാണ്…..
(2) നിങ്ങള്‍ സ്വയം കൂടുതല്‍ ഉപയോഗയോഗ്യനായിക്കൊണ്ട്…….
(3) അതിനാല്‍, കൂടുതല്‍ വിലപ്പെട്ടവനായിക്കൊണ്ട്…….
(4) ഇതിനുമുമ്പുള്ളതും ഇനി വരുന്നതുമായ അദ്ധ്യായങ്ങളിലെ തെളിയിക്കപ്പെട്ട വിജയമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട്……
(5) അവയൊന്നും നിങ്ങള്‍ ‘ഉടന്‍ പ്രതിഭ’ ആയിത്തീരാനോ അപകടം പിടിച്ച ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടാനോ ആവശ്യപ്പെടുന്നില്ല……
(6) എന്നാല്‍ നിങ്ങളെപ്പോലെയുള്ള ദശലക്ഷക്കണക്കിനാളുകളെ എളുപ്പത്തില്‍, കൂടുതല്‍ സമ്പന്നമാക്കാന്‍ സഹായിച്ചിട്ടുള്ള ലളിതവും സുനിശ്ചിതവുമായ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നതിലൂടെ നിങ്ങളേയും എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാകാന്‍ സഹായിക്കുന്നു.
ഒറ്റരാത്രികണ്ട് നിങ്ങളെ കോടീശ്വരനാക്കാനുള്ള ഏതെങ്കിലും അത്ഭുത വസ്തു കണ്ടുപിടിക്കാനും പേറ്റന്‍റ സമ്പാദിക്കാനും സാധിക്കുമെന്ന വിശ്വാസത്തിലേക്ക് നിങ്ങളെ നയിക്കുകയെന്നതല്ല ഈ പുസ്തകത്തിന്‍റെ ഉദ്ദേശ്യം പിന്നെയോ, നിങ്ങളെ പ്രോത്സാഹിപ്പിക്കാന്‍
(1)ചിന്തിക്കുവാന്‍!
(2)എഴുതിവെയ്ക്കുവാന്‍!
(3)തുറന്നുപറയുവാന്‍!
ഉല്പന്നങ്ങള്‍, വസ്തുക്കള്‍, സമ്പ്രദായങ്ങള്‍, സേവനങ്ങള്‍, സംഘടനകള്‍, പദ്ധതികള്‍ – നിങ്ങളുടെ സ്വകാര്യലോകത്തുള്ള സകലതും – മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ മുകളില്‍ പറഞ്ഞ മൂന്നുകാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ എല്ലായ്പ്പോഴും കൂടുതല്‍ ഉപയോഗയോഗ്യനും അതിനാല്‍ കൂടുതല്‍ വിലപ്പെട്ടവനും ആയിത്തീരുന്നു – എളുപ്പത്തില്‍ കൂടുതല്‍ ധനവാനുമാകുന്നു.
നിങ്ങളുടെ ആശയങ്ങൾ പരസ്യമാക്കുന്നതിലൂടെയാണ് നിങ്ങൾ ഇതെല്ലാം നേടിയെടുക്കുന്നത്. ഓരോ ആശയത്തിനും നിങ്ങള്‍ക്ക് എത്രമാത്രം പ്രതിഫലം കിട്ടണമെന്നതിനേപ്പറ്റി വിലപേശല്‍ നടത്തരുത്.  ആ മനോഭാവം പണത്തേക്കാള്‍ കൂടുതലായി നിങ്ങള്‍ക്ക് നീരസമാണ് സമ്പാദിച്ചുതരുന്നത്.
ഓരോ ആശയത്തിനും ഒരു വിലയിടാന്‍ ശ്രമിക്കരുത്.
ഓരോ ആശയത്തിനും പണം നിങ്ങള്‍ക്ക് ആവശ്യമില്ല.
മെച്ചപ്പെടുത്തലുകള്‍ക്ക് നിരന്തരം ആശയങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുകൊണ്ട് കിട്ടുന്ന സല്‍പ്പേരാണ് നിങ്ങള്‍ക്ക് ആവശ്യം വേണ്ടത്.
ഓരോ ആശയത്തിനും വിലനിശ്ചയിച്ച് ‘പ്രൈസ്-ടാഗ്’ കെട്ടിയിട്ടതിനുശേഷം ചുറ്റിനടന്നുവാണിഭം ചെയ്യുന്നതിനേക്കാള്‍ നിങ്ങള്‍ സമ്പാദിക്കുന്ന സല്‍പേര് നിങ്ങളെ എളുപ്പത്തില്‍ കൂടുതല്‍ സമ്പന്നനാക്കും.
ഒരു ബിസിനസ് വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് അതിനെ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള മാത്സര്യനിരക്കിനെ അടിസ്ഥാനമാക്കിയാണ്.
അതിനാല്‍ ഏതു ജീവനക്കാരന്‍ – ഏതുതലത്തിലുള്ളയാളായാലും – ബിസിനസ്സിന്‍റെ മാത്സര്യനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആശയങ്ങള്‍ നിരന്തരം നിര്‍ദ്ദേശിക്കുന്നുവോ അയാള്‍ കൂടുതലായി പ്രതിഫലം നേടും …….
പിന്നെ, ഉദ്ദ്യോഗക്കയറ്റങ്ങളിലൂടെ….. അവസാനമായി, ഒഴുച്ചുകൂടാനാവാത്ത വ്യക്തിയെന്നനിലയില്‍ നിങ്ങളുടെ ജോലിസ്ഥിരത ഉറപ്പാക്കുന്നതിലൂടെ.
അതേപ്പറ്റിയാണ് അടുത്ത അദ്ധ്യായം……..
Share: