ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് ബയോടെക്‌നോളജിയില്‍ എം എസ് സി

Share:

ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (ഐ​ബി​എ​ബി) ന​ട​ത്തു​ന്ന എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി കോ​ഴ്സി​ന് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മ​റ്റി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി, സു​വോ​ള​ജി, ബോ​ട്ട​ണി, മൈ​ക്രോ​ബ​യോ​ള​ജി, അ​ഗ്രി​ക്ക​ൾ​ച്ച​ർ, മെ​ഡി​സി​ൻ, എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി, ഡെ​ന്‍റി​സ്ട്രി, വെ​റ്റ​റി​ന​റി എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

ഏ​പ്രി​ൽ 26 മു​ത​ൽ ജൂ​ൺ ര​ണ്ടു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ​യും തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്‌​ഷ​നും കം​പ്യൂ​ട്ട​റും ഉ​ള്ള എ​വി​ടെ വ​ച്ചും പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം. 100 മി​നി​റ്റാ​ണ് പ​രീ​ക്ഷാ സ​മ​യം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 15. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​ർ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.​കോ​ഴ്സ് ഫീ​സ് ഒ​രു സെ​മ​സ്റ്റ​റി​ന് 56,300 രൂ​പ
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്- വെ​ബ്സൈ​റ്റ്: www.ibab.ac.in

Share: