You are here
Home > Career News > ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യയിൽ ബിരുദാനന്തര ബിരുദം

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യയിൽ ബിരുദാനന്തര ബിരുദം

ബം​ഗ​ളൂ​രു​വി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി (ഐ​ഐ​ഐ​ടി) യുടെ കീഴിലുള്ള ഡി​ജി​റ്റ​ൽ സൊ​സൈ​റ്റി​ മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് കോ​ഴ്സ്ന് അപേക്ഷ ക്ഷണിച്ചു.

ര​ണ്ടു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ സ​മ​യ കോ​ഴ്സാ​ണി​ത്. ഫി​നാ​ൻ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ, ഗ​വേ​ണ​ൻ​സ്, ഹെ​ൽ​ത്ത് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന സാ​മൂ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ട ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു വേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണു കോ​ഴ്സി​ന്‍റെ പാ​ഠ്യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ക്യാ​റ്റ്, സീ​ഡ് സ്കോ​റു​ള്ള​വ​രെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്ക് ഏ​പ്രി​ൽ 21നും 22​നും ടെ​സ്റ്റും ഇ​ന്‍റ​ർ​വ്യു​വും ന​ട​ത്തും.

ഏ​പ്രി​ൽ 16ന​കം അ​പേ​ക്ഷി​ക്ക​ണം. അ​തു ക​ഴി​ഞ്ഞു​ള്ള അ​പേ​ക്ഷ​ക​രെ ര​ണ്ടാം റൗ​ണ്ട് അ​ഡ്മി​ഷ​നു പ​രി​ഗ​ണി​ക്കും. ര​ണ്ടാം റൗ​ണ്ടി​നു​ള്ള ടെ​സ്റ്റും ഇ​ന്‍റ​ർ​വ്യു​വും ജൂ​ണ്‍ ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ന്യൂ​മ​റി​ക്ക​ൽ, അ​ന​ലി​റ്റി​ക്ക​ൽ, വെ​ർ​ബ​ൽ എ​ബി​ലി​റ്റി, ഡി​സൈ​ൻ, സോ​ഷ്യ​ൽ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി​രി​ക്കും ചോ​ദ്യ​ങ്ങ​ൾ.
1000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. 5,36,000 രൂ​പ​യാ​ണു ആ​കെ കോ​ഴ്സ് ഫീ​സ്. കൂ​ടാ​തെ പ്ര​തി​മാ​സം 10000 രൂ​പ​യോ​ളം താ​മ​സ​ത്തി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി ന​ൽ​ക​ണം. എ​ന്നാ​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പു ല​ഭി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http://iiitb.in/applynow

Top