ബാങ്ക് നോട്ട് പ്രസിൽ അവസരം:135 ഒഴിവുകൾ
മധ്യപ്രദേശിലെ ദേവാസിൽ പ്രവർത്തിക്കുന്ന ബാങ്ക് നോട്ട് പ്രസി ( BNP )ൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി പ്രിൻറിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡി ( SPMCI )നു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
വെൽഫെയർ ഓഫീസർ: 01
യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. സോഷ്യൽ സയൻസിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ. ഹിന്ദി ഭാഷയിൽ പരിജ്ഞാനം.
പ്രായപരിധി : 30 വയസ്.
ശമ്പളം : 29,740- 1,03,000 രൂപ
സൂപ്പർവൈസർ (ഇങ്ക് ഫാക്ടറി): 01
യോഗ്യത: ഡൈസ്റ്റഫ് ടെക്നോളജി/ പെയിന്റ് ടെക്നോളജി/ സർഫസ് കോട്ടിംഗ് ടെക്നോളജി/ പ്രിന്റിംഗ് ഇങ്ക് ടെക്നോളജി/ പ്രിന്റിംഗ് ടെക്നോളജി എന്നിവയിൽ ഫസ്റ്റ്ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനിയിറിംഗ് അല്ലെങ്കിൽ ബിഎസ്സി കെമിസ്ട്രി.
പ്രായപരിധി : 30 വയസ്.
ശമ്പളം : 27,600- 95,910 രൂപ
സൂപ്പർ വൈസർ (ഇൻഫർമേഷൻ ടെക്നോളജി): 01
യോഗ്യത: ഐടി/ കംപ്യൂട്ടർ എൻജിനിയറിംഗ് ഫസ്റ്റ്ക്ലാസ് ഡിപ്ലമോ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനിയിറിംഗ്.
പ്രായപരിധി : 30 വയസ്.
ശമ്പളം : 27,600- 95,910 രൂപ.
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: 15
യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, ഹിന്ദി/ ഇംഗ്ലീഷ് ടൈപ്പിംഗ് അറിഞ്ഞിരിക്കണം.
പ്രായപരിധി : 28 വയസ്.
ശമ്പളം : 21,540- 77,160
ജൂനിയർ ടെക്നീഷ്യൻ (ഇങ്ക് ഫാക്ടറി): 60
യോഗ്യത: ഡൈസ്റ്റഫ് ടെക്നോളജി/ പെയിന്റ് ടെക്നോളജി/ സർഫസ് കോട്ടിംഗ് ടെക്നോളജി/ പ്രിന്റിംഗ് ഇങ്ക് ടെക്നോളജി/ പ്രിന്റിംഗ് ടെക്നോളജി എന്നിവയിൽ ഐടിഐയും എൻസിവിടിയിൽനിന്ന് ഒരു വർഷത്തെ എൻഎസി സർട്ടിഫിക്കറ്റും.
പ്രായപരിധി : 25 വയസ്.
ശമ്പളം : 18,780- 67,390 രൂപ.
ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിംഗ്): 23
യോഗ്യത: ലിത്തോ ഓഫ്സെറ്റ് മെഷീൻ മിന്റർ, ലെറ്റർ പ്രസ് മെഷീൻ മിന്റർ, ഓഫ്സെറ്റ് പ്രന്റിംഗ്, പ്ലേറ്റ്മേക്കിംഗ്, ഇലക്ട്രോപ്ലേറ്റിംഗ്, ഹാൻഡ് കംപോസിംഗ്, പ്ലേറ്റ് മേക്കർ കം ഇംപോസർ ട്രേഡിൽ ഐടിഐയും എൻസിവിടിയിൽനിന്ന് ഒരു വർഷത്തെ എൻഎസി സർട്ടിഫിക്കറ്റും.
പ്രായപരിധി : 25 വയസ്.
ശമ്പളം : 18,780- 67,390 രൂപ.
ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ/ ഐടി): 15
യോഗ്യത: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐയും എൻസിവിടിയിൽനിന്ന് ഒരു വർഷത്തെ എൻഎസി സർട്ടിഫിക്കറ്റും.
പ്രായപരിധി : 25 വയസ്.
ശമ്പളം : 18,780- 67,390 രൂപ.
ജൂനിയർ ടെക്നീഷ്യൻ (മെക്കാനിക്കൽ/എസി): 15
യോഗ്യത: ഫിറ്റർ, മെഷീനിസ്റ്റ്, ടർണർ, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, മോട്ടർ വെഹിക്കിൾ ഐടിഐയും എൻസിവിടിയിൽനിന്ന് ഒരു വർഷത്തെ എൻഎസി സർട്ടിഫിക്കറ്റും.
പ്രായപരിധി : 25 വയസ്.
ശമ്പളം : 18,780- 67,390 രൂപ.
സെക്രട്ടേറിയൽ അസിസ്റ്റന്റ്: 01
യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിംഗ്. സെക്രട്ടേറിയൽ തല ജോലിയിൽ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി : 28 വയസ്.
ശമ്പളം : 23,910- 85,570 രൂപ.
ജൂനിയർ ഓഫീസ് അസിസ്റ്റന്റ്: 03
യോഗ്യത: 55 ശതമാനം മാർക്കോടെ ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിംഗ്.
പ്രായപരിധി : 28 വയസ്.
ശമ്പളം : 21,540- 77,160 രൂപ.
അപേക്ഷാ ഫീസ്: 600 രൂപ. ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 200 രൂപ. എസ്സി, എസ്ടി വിഭാ ഗക്കാർക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: https://bnpdewas.spmcil.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 11.
കൂടുതൽ വിവരങ്ങൾ www.bnpdwas.spmcil.com എന്ന വെബ്സൈറ്റിൽ ലഭിക്കും.