അറ്റന്‍ഡര്‍/ഫാര്‍മസിസ്റ്റ് നിയമനം

Share:

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് ആയുഷ്, എന്‍.എച്ച്.എം. പി.എച്ച്.സി.യില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍/ ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
പത്താം തരം പാസായതും ഗവ. ഹോമിയോ ഡിസ്പെന്‍സറിയിലോ/ പ്രൈവറ്റ് ഹോമിയോ ഡോക്ടറുടെ കീഴിലോ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ 15ന് വൈകിട്ട് നാലിനകം നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.

ഫോണ്‍: 9496043665.

Tagsayush
Share: