സൗത്ത് ഇൗസ്റ്റേൺ റെയിൽവേയിൽ അപ്രന്റീസ് ഒഴിവുകൾ
സൗത്ത് ഇൗസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള വിവിധ വർക്ക്ഷോപ്പുകളിൽ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3162 ഒഴിവുകളാണുള്ളത്.
ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക്(ഡീസൽ), മെഷീനിസ്റ്റ്, പെയിന്റർ, റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനമിക്, ഇലക്ട്രോണിക് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ ക്രെയിൻഒാപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വെെൻഡർ(ആർമേച്ചർ), ലെെൻമാൻ, ട്രിമ്മർ, എംഎംടിഎം(മെക്കാനിക് മെഷീൻടൂൾ മെയിന്റനൻസ്), ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യത: കുറഞ്ഞത് മൊത്തം 50% മാർക്കോടെ മെട്രിക്കുലേഷൻ/ പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ്(എൻസിവിടി).
പ്രായം: 15-24 വയസ്.
ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ.
ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ ഇ- വാലറ്റ് മുഖേന ഒാൺലെെനായി ഫീസ് അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.ser.indianrailways.gov.in എന്ന വെബ്സെെറ്റ് മുഖേന ഒാൺലെെൻ അപേക്ഷ സമർപ്പിക്കാം.
ഉദ്യോഗാർഥി ഫോട്ടോയും ഒപ്പും സ്കാൻ ചെയ്തു അപ്ലോഡ് ചെയ്യണം. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം. ഒാൺലെെൻ അപേക്ഷയുടെ പ്രിന്റ് ഒൗട്ട് അപേക്ഷകർ സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾ www.ser.indianrailways.gov.in എന്ന വെബ്സൈറ്റിൽ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 22.