നാഷണൽ മിനറൽ ഡവലപ്മെൻറ് കോർപ്പറേഷനിൽ അപ്രന്റീസ്

Share:

കേന്ദ്ര സർക്കാരിൻറെ നിയന്ത്രണത്തിലുള്ള നാഷണൽ മിനറൽ ഡവലപ്മെൻറ് കോർപ്പറേഷൻ ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, പ്രോ​ഗ്രാമിം​ഗ് ആൻറ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി.

59 ഒഴിവുകളാണുള്ളത് .

ഗ്രാജ്വേറ്റ് അപ്രന്റീസ്- 16,
ടെക്നീഷ്യൻ അപ്രന്റീസ്- 13,
പ്രോഗ്രാമിംഗ് ആന്റ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് – 30 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഗ്രാജ്വേറ്റ് അപ്രന്റീസ്- 20,000 രൂപ,
ടെക്നീഷ്യൻ അപ്രന്റീസ്- 16,000 രൂപ,
ട്രേഡ് അപ്രിന്റീസ് (ഐ.ടി.ഐ) – 10,000 രൂപ എന്ന രീതിയിൽ സ്റ്റൈപ്പന്റ് ലഭിക്കും.

ഛത്തീസ്ഗഡിലെ ബൈലാദില അയൺ ഓർ മൈനിലായിരിക്കും നിയമനം.

താൽപ്പര്യമുള്ളവർക്ക് bld5hrd@nmdc.co.in എന്ന ഇ മെയിലിലൂടെ അപേക്ഷ അയക്കാം.
മറ്റെവിടെയെങ്കിലും അപ്രന്റീസ് ട്രെയിനിങ് പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാനാവില്ല. ഒരു വർഷമോ അതിന് മുകളിലോ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാനാവില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 15
കൂടുതൽ വിവരങ്ങൾ https://www.nmdc.co.in/ എന്ന വെബ്‌സൈറ്റിൽ

Tagsnmdc
Share: