സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോളേജിൽ ന​​​ഴ്സിം​​​ഗ് പ്ര​​​വേ​​​ശ​​​നം

Share:

സൈ​​​നി​​​ക മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 2019 ജൂ​​​ലൈ/ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​സ്‌​​​സി നഴ്സിം​​​ഗ് കോ​​​ഴ്സി​​​നും മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തെ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​നും അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ർ​​​ക്കും വി​​​ധ​​​വ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 210 സീ​​​റ്റു​​​കളാണുള്ളത്.പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഈ ​​​കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​ര​​​സേ​​​ന​​​യി​​​ൽ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ റാ​​​ങ്കി​​​ൽ സ്ഥി​​​ര​​​നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും.

യോ​​​ഗ്യ​​​ത: 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി, ഇം​​​ഗ്ലീ​​​ഷ് വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ചു​​​ള്ള പ്ല​​​സ്ടു/ ത​​​ത്തു​​​ല്യം. റെ​​​ഗു​​​ല​​​ർ രീ​​​തി​​​യി​​​ൽ പ​​​ഠി​​​ച്ച് ആ​​​ദ്യ​​​ത്തെ അ​​​വ​​​സ​​​ര​​​ത്തി​​​ൽ ത​​​ന്നെ പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​ർ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് പ്ല​​​സ്ടു രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

ശാ​​​രീ​​​രി​​​ക​​​ യോ​​​ഗ്യ​​​ത: ഉ​​​യ​​​രം ചു​​​രു​​​ങ്ങി​​​യ​​​ത് 148 സെ​​​മീ. 38 കി​​​ലോ​​​ഗ്രാം തൂ​​​ക്കം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
പ്രാ​​​യം: 01.10.1994 നും 30.09.2002 ​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 2019 ജനുവരിയിലാ​​​യി​​​രി​​​ക്കും എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ. 90 മി​​​നി​​​റ്റ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​രീ​​​ക്ഷ ഒ​​​ബ്ജ​​​ക്ടീ​​​വ് മാ​​​തൃ​​​ക​​​യി​​​ലാ​​​യി​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, ക​​​ണ്ണൂ​​​ർ ഏ​​​ഴി​​​മ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളിലാ​​​ണ് പ​​​രീ​​​ക്ഷ കേ​​​ന്ദ്ര​​​മു​​​ള്ള​​​ത്.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ വി​​​ധം: www.joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.
അ​​​പേ​​​ക്ഷ​​​ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി നവംബർ 30.

Share: