അപ്രൻറീസ് ഒഴിവ്- വാക് -ഇ൯-ഇൻറ്ർവ്യൂ

Share:

എറണാകുളം : തൃപ്പൂണിത്തുറ ഗവ ആയൂർവേദ കോളേജ് ആശുപത്രി ലാബിൽ ഡിഎംഎൽടി കോഴ്സ് പാസായ ഉദ്യോഗാർഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രൻറീസ് ആയി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നല്കുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു .

യോഗ്യത : ഡിഎംഎൽടി ( സർക്കാർ അംഗീകൃത കോഴ്സ് ).
പ്രായം: 35 വയസ്സിൽ താഴെ ആയിരിക്കണം,

താത്പര്യമുള്ള ഉദ്യോഗാർഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 20 ബുധനാഴ്‌ച ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ, ആശുപതി ഓഫീസിൽ നിന്നും നേരിട്ടോ അറിയുവാൻ സാധിക്കുന്നതാണ്

Share: