ലാബ് ടെക്‌നീഷ്യൻ ഒഴിവ്

Share:

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

വിശദവിവരത്തിന് ഫോൺ: 04822225347.

Share: