വ്യോമസേനയില്‍ ഗ്രൂപ്പ് സി ഒഴിവുകൾ

Share:

ഇന്ത്യന്‍ വ്യോമസേനയുടെ ബെംഗളൂരു ആസ്ഥാനമായ ട്രെയിനിംഗ് കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സിനു കീഴിലുള്ള യൂനിറ്റുകളിലേക്ക് /സ്റ്റേഷനുകളിലേക്ക് ഗ്രൂപ്പ് സി തസ്തികകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുകളാണ് ആകെ
ഉള്ളത്.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്-

യോഗ്യത: പന്ത്രണ്ടാം ക്ലാസ് തത്തുല്യം.
ഇംഗ്ലീഷില്‍ മിനിറ്റില്‍ 30 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 25 വാക്ക് ടൈപ്പ്റൈറ്റിങ്ങില്‍ ടൈപ്പിംഗ് വേഗം. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്ക് അല്ലെങ്കില്‍ ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് കമ്പ്യൂട്ടറില്‍ ടൈപ്പിംഗ് വേഗം. എം.എസ്. ഓഫീസില്‍ പരിജ്ഞാനം. അഭിലഷണീയം.

സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍(ഓര്‍ഡിനറി)-
യോഗ്യത: പത്താം ക്ലാസ് / തത്തുല്യം. ലൈറ്റ്, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ്, മോട്ടോര്‍ മേക്കാനിസത്തില്‍ അറിവ്. കുറഞ്ഞത് 2 വര്‍ഷം മുന്‍ പരിചയം.

പെയിന്‍റര്‍, കാര്‍പ്പെന്‍റര്‍-

യോഗ്യത: ഐ.ടി.ഐ

കുക്ക്-
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. 6 മാസം മുന്‍ പരിചയം.

മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്-
യോഗ്യത: പത്താം ക്ലാസ് തത്തുല്യം.
വാച്ച് മാന്‍, ഗാര്‍ഡനര്‍, ലാസ്കര്‍ തസ്തികകളില്‍ ഒരു വര്‍ഷം മുന്‍ പരിചയം അഭിലഷണീയം.

മെസ്സ് സ്റ്റാഫ്:
യോഗ്യത: പത്താം ക്ലാസ് തത്തുല്യം.
വെയിറ്റര്‍, വാഷര്‍ അപ് ജോലികളില്‍ ഒരു വര്‍ഷം മുന്‍പരിചയം അഭിലഷണീയം.

ആയ/വാര്‍ഡന്‍ സഹായിക:
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ഒരു വര്‍ഷം മുന്‍ പരിചയം.

ലോണ്‍ട്രി മാന്‍-
യോഗ്യത: പത്താം ക്ലാസ് ഒരു വര്‍ഷം മുന്‍ പരിചയം അഭിലഷണീയം.

ഹൌസ് കീപ്പിംഗ് സ്റ്റാഫ്-
യോഗ്യത: പത്താം ക്ലാസ് തത്തുല്യം.

കേഡറ്റ് ഓര്‍ഡര്‍ലി-
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ഒരു വര്‍ഷം മുന്‍ പരിചയം അഭിലഷണീയം.

പ്രായം: 18 നും 2 5 നും ഇടയില്‍. ഉയര്‍ന്ന പ്രായ പരിധിയില്‍ സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. ജനറല്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇളവുകള്‍ ബാധകമല്ല.

അപേക്ഷിക്കേണ്ട വിധം: http://indianairforce.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനവരി 7

Share: