അക്രഡിറ്റെഡ് എന്‍ജിനീയര്‍
ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള അഗ്രിക്കള്‍ച്ചറല്‍/സിവില്‍ എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത പോളിടെക്‌നിക്ക് ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല /സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ / പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍ /സര്‍ക്കാര്‍ ഏജന്‍സി എന്നിവിടങ്ങളിലെ പ്രവര്‍ത്തി പരിചയവും പരിഗണിക്കും.
അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. വിലാസം: സെക്രട്ടറി, മുരിയാട് ഗ്രാമപഞ്ചായത്ത്, മുരിയാട് പി.ഒ, തൃശൂര്‍-680683, ഫോണ്‍: 0480-2881154
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂണ്‍ 15.