സ്വാശ്രയസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അറിയിക്കാം

Share:

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജസ്റ്റിസ് കെ.കെ. ദിനേശന്‍ ചെയര്‍മാനായ കമ്മീഷന് മുമ്പാകെ  അറിയിക്കാം. ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പ്രശ്‌നത്തില്‍ വസ്തുതാവിവരങ്ങളും പരിഹാരത്തിനുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമ്മീഷന്‍ ഓഫീസില്‍ അയക്കണം.

നേരിട്ട് ഹാജരായി കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കേണ്ടത് ആവശ്യമാണെങ്കില്‍ കമ്മീഷനില്‍നിന്ന് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കും. ഡോ. കെ.കെ.എന്‍. കുറുപ്പ്, ഡോ. ആര്‍.വി.ജി മേനോന്‍ എന്നിവരാണ് കമ്മീഷനിലെ മറ്റംഗങ്ങള്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മാനേജ്‌മെന്റ് വക്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാഭ്യാസവിചക്ഷണര്‍ തുടങ്ങി സമസ്തമേഖലയിലുളളവര്‍ക്കും അഭിപ്രായം അറിയിക്കാം.

അയക്കേണ്ട വിലാസം: അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, കമ്മീഷന്‍ ഫോര്‍ എന്‍ക്വയറി ഇന്റു ഇഷ്യൂസ് റിലേറ്റഡ് ടു സെല്‍ഫ് ഫിനാന്‍സിംഗ് എഡ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ കേരള, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, കുസാറ്റ് ഗസ്റ്റ് ഹൗസ്, കളമശേരി, കൊച്ചി-682022.

Share: