ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Share:

 

കണ്ണൂർ : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ബയോഡാറ്റയും സഹിതം ഡിസംബര്‍ ആറിന് വൈകിട്ട് മൂന്ന് മണിക്ക് തോട്ടടയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മുമ്പാകെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

ഫോണ്‍: 0497 2835390.

Share: