ആർട്ട് ഡിസൈനർ : അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA /DFA യോഗ്യതയുള്ളതും, കോറൽ ഡ്രാ, ഇല്ലുസ്‌ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ എന്നീ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും  അപേക്ഷ ക്ഷണിച്ചു.

പ്രായ പരിധി:  25 മുതൽ 45 വയസ്സ് വരെ

ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ്ഭവൻ, തിരുവനന്തപുരം-695610 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; നവംബർ 10.

Share: