ആനുകാലികം; പൊതുവിജ്ഞാനം

388
0
Share:

ആത്മഹത്യ തടയാനും ഫേസ്‌ബുക്ക്

ആത്മഹത്യ പ്രവണത കുറയ്ക്കാൻ പുത്തൻ പദ്ധതികളുമായി ഫേസ്‌ബുക്ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആത്മഹത്യാ പ്രവണതയുള്ളവരെ കണ്ടെത്തി അതില്‍നിന്ന് അവരെ പിന്‍തിരിപ്പിക്കാനാണ് ഫേസ്‌ബുക്ക് പദ്ധതി ഇടുന്നത്.

കമ്പനിയുടെ സോഫ്റ്റ്‌വയർ ‘ആര്‍ യു ഓകെ?’ ‘ക്യാൻ ഐ ഹെല്‍പ്? ‘ തുടങ്ങിയ പ്രയോഗങ്ങള്‍ നിരീക്ഷിക്കും. ഇത്തരത്തിലുള്ള നിരീക്ഷണത്തിൽ ആത്മഹത്യാപ്രേരണ ഉള്ളവരെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഏതൊക്കെ രാജ്യങ്ങളിലാണ് ഫേസ്ബുക്കിന്റെ സൂയിസൈഡ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വെയർ അവതരിപ്പിക്കുന്നതെന്ന കാര്യം വ്യക്തമല്ല.

ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്കാന്‍ ചെയ്താണ് കണ്ടെത്തുന്നത്. ഫേസ്‌ബുക്ക് ഈ സംവിധാനം കഴിഞ്ഞ മാര്‍ച്ച്‌ മുതലാണ് യുഎസില്‍ പരീക്ഷണം നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

ഫേസ്‌ബുക്ക്മായി ബന്ധപ്പെട്ടു വരാവുന്ന ചോദ്യങ്ങൾ

1 . ഫേസ്‌ബുക്ക് സ്ഥാപകൻ ? മാർക്ക് സക്കർബർഗ്
2 . ഫേസ്‌ബുക്ക് സ്ഥാപിതമായ വർഷം ? 2004
3 . ലോകത്ത് ഏറ്റവുമധികം വരിക്കാറുള്ള സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റ് – ഫേസ്‌ബുക്ക്
4. ഈജിപ്തിലെ അൽ മഹല്ലുൽ കുബ്റ എന്ന വ്യാവസായിക നഗരത്തിലെ തൊഴിലാളികൾക്ക് പിന്തുണ നൽകുവാനായി രൂപീകരിച്ച ഫേസ്‌ബുക്ക് ഉപഭോക്തൃ കൂട്ടായ്മ ? ഏപ്രിൽ 6 യുവജനപ്രസ്ഥാനം
5. 20 വർഷം മുൻപ് നഷ്ടപ്പെട്ട മകളെ, അവളുടെ ഫേസ്‌ബുക്ക് പ്രൊഫൈൽ വഴി കണ്ടെത്തിയ പിതാവ് ? ജോൺ വാട്സൺ

ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം

പത്തനാപുരം: സ്ത്രീസ്വാതന്ത്ര്യത്തിന് സമൂഹം നല്‍കിയ വിലങ്ങുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച ലളിതാംബിക അന്തര്‍ജനത്തിന് ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു.പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് സാംസ്‌കാരികമന്ദിരം നിര്‍മ്മിക്കുന്നത്.

അഞ്ച് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജന്മനാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത്. കോട്ടവട്ടം ജംഗ്ഷനിലെ ലൈബ്രറിയോട് ചോര്‍ന്നാണ് സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുക. വിശ്വസാഹിത്യകാരിക്ക് വേണ്ടി ജന്മനാട്ടില്‍ ഒരു സ്മാരകം നിര്‍മ്മിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടന്ന് പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

1909ല്‍ കൊല്ലം പത്തനാപുരം കുന്നിക്കോട് കോട്ടവട്ടം തേന്‍കുന്നത്ത് മഠത്തില്‍ ദാമോദരന്‍പോറ്റിയുടെ മകളായി ജനിച്ച ലളിതാംബിക അന്തര്‍ജനം മുപ്പതിലേറെ ക്യതികള്‍ രചിച്ചു.

ലളിതാംബിക അന്തര്‍ജനവുമായി ബന്ധപ്പെട്ടു വരാവുന്ന ചോദ്യങ്ങൾ

1. ലളിതാംബിക അന്തര്‍ജനത്തിൻറെ ജന്മസ്ഥലം ? : കൊട്ടാരക്കര (കോട്ടവട്ടം )
2. “അഗ്നിസാക്ഷി” എന്ന നോവൽ രചിച്ചത് ? ലളിതാംബിക അന്തർജ്ജനം
3. പുരാണേതിഹാസങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ വിശകലനം ചെയ്തുകൊണ്ട് ലളിതാംബിക അന്തർജ്ജനം എഴുതിയ നിരൂപണ ഗ്രന്ഥം? ‘സീത മുതൽ സത്യവതി വരെ’
4 ലതിതാംബിക അന്തർജ്ജനത്തിൻറെ ആദ്യ കൃതി? ലളിതാഞ്ജലി
5 . വയലാർ അവാർഡ് ലഭിച്ച ആദ്യ സാഹിത്യകാരി? ലളിതാംബിക അന്തർജ്ജനം (1977 )

ഒബാമ ദല്‍ഹിയിൽ

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ബറാക്​ ഒബാമ ദല്‍ഹിയിലെത്തി . പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിന് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുമിച്ച് ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഇരു രാജ്യങ്ങളും ഒന്നിച്ചു നിന്നാല്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നുമില്ലെന്നും ഒബാമ പ്രസ്താവിച്ചു. ഒബാമ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഒബാമ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തി.

ഇന്ത്യയിലെ 280 ഒാളം യുവനേതാക്കളുമായി ഒബാമ സംസാരിക്കും. ഒബാമ ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂടിക്കാഴ്ച മുതല്‍ക്കൂട്ടായി മാറുമെന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. സമൂഹ നന്മക്ക്​ വേണ്ടി ഇന്ത്യയിലെ യുവനേതാക്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ ​പങ്ക്​ വെക്കാനും ഒബാമ ഫൗണ്ടേഷനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്​ ഉത്തരം നല്‍കാനുമായി മുഖാമുഖം നടത്തുമെന്ന്​ ഒബാമ ഫേസ്ബുക്കില്‍ കുറിച്ചിരു​ന്നു.
ഒബാമ.ഒാര്‍ഗ്​ വെബ്​സൈറ്റിലും ഒബാമ ഫൗണ്ടേഷ​ന്റെ ഫേസ്​ബുക്ക്​ പേജിലും യൂട്യൂബ്​ ചാനലിലും മുഖാമുഖത്തിന്റെ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും.

ബറാക്​ ഒബാമയുമായി ബന്ധപ്പെട്ടു വരാവുന്ന ചോദ്യങ്ങൾ

1 . അമേരിക്കൻ ഐക്യനാടുകളുടെ എത്രമത് പ്രസിഡന്റാണ് ബറാക്​ ഒബാമ ? നാല്പ്പതിനാലാമത്
2 . അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ ആഫ്രോ-അമേരിക്കൻ പ്രസിഡണ്ട് ? ബറാക്​ ഒബാമ
3 . 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്? ബറാക്​ ഒബാമ
4 . തിരഞ്ഞെടുപ്പിനു മുന്നേ ചരിത്രത്തിലാദ്യമായി അധികാരത്തിലിരുന്നുകൊണ്ട് വോട്ട് ചെയ്ത അമേരിക്കൻ പ്രസിഡന്റ് ? ബറാക്​ ഒബാമ
5 . ഡൊണാൾഡ് ട്രമ്പിന് മുൻപ് അധികാരത്തിലിരുന്ന അമേരിക്കൻ പ്രസിഡണ്ട്? ബറാക്​ ഒബാമ


എ ആര്‍ റഹ്മാന്‍ വീണ്ടും മലയാളത്തിൽ

സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്കെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിത’ത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്മമാന്‍ നിര്‍വഹിക്കും.1992-ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ യോദ്ധയാണ് മലയാളത്തില്‍ എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരില്‍ തന്നെയാണ് ബ്ലെസി സിനിമയാക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂള്‍ ആണ് ചിത്രത്തിന്റെത്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കും.

എ ആര്‍ റഹ് മാനുമായി ബന്ധപ്പെട്ടു വരാവുന്ന ചോദ്യങ്ങൾ

1 . സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസം‌വിധായകൻ ?
2 . 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ച ഇന്ത്യൻ സംഗീതസം‌വിധായകൻ ?
3 . 2009-ലെ ഓസ്കാർ പുരസ്കാരം ലഭിച്ച ഇന്ത്യൻ സംഗീതസം‌വിധായകൻ ?
4 . 2010-ലെ ഗ്രാമി പുരസ്കാരം ലഭിച്ച , സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനത്തിന്റെ സംഗീതം നിർവഹിച്ചത്?
5 . 2000 ത്തിൽ പദ്മശ്രീയും 2010 ൽ പദ്മഭൂഷണും ലഭിച്ച ചലച്ചിത്ര സംഗീത സംവിധായകൻ?

സൗദിയില്‍ തൊഴിൽ നിയമം കർശനമാകുന്നു

സൗദിയില്‍ തൊഴിൽ-സുരക്ഷാവകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിൽ 99,135 അനധികൃത വിദേശതാമസക്കാര്‍ പിടിയില്‍. രാജ്യവ്യാപക പരിശോധനയില്‍ നവംബര്‍ 15നും 27നും ഇടയിലാണ് ഇത്രയധികം വിദേശികള്‍ പിടിയിലായത്. അനധികൃത താമസക്കാര്‍ക്ക് സഹായം നല്‍കിയവരും അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍ അറിയിച്ചു.

അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് രാജ്യവ്യാപക പരിശോധന നടക്കുന്നത്. രാജ്യത്തുള്ള മുഴുവന്‍ തൊഴിൽ- നിയമലംഘകരെയും പിടികൂടുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയവക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു. നിയമലംഘകരെ തര്‍ഹീല്‍വഴിയാണ് നാടുകടത്തുന്നത്. പൊതുമാപ്പ് നവംബര്‍ 14നാണ് അവസാനിച്ചത്. സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ സ്വന്തം നിലയ്ക്ക് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാലും നാടുകടത്തലുമാണ് ശിക്ഷ. സന്ദര്‍ശകവിസ, ഹജ്ജ്, ഉംറ വിസകളില്‍ നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 50,000 റിയാല്‍വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും. വിദേശികളെ ജോലിക്കായി പുറത്തേക്ക് വിടുന്ന തൊഴിലുടമയ്ക്ക് ഒരുലക്ഷം റിയാല്‍വരെ പിഴയും ആറുമാസംവരെ തടവും അഞ്ചുവര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് വിലക്കും ലഭിക്കും. നിയമലംഘകര്‍ക്ക് അഭയമോ യാത്രാസൗ കര്യമോ ജോലിയോ മറ്റ് സഹായങ്ങളോ നല്‍കുന്ന വിദേശികളെ നാടുകടത്തും. സ്വദേശികളാണെങ്കില്‍ ഒരുലക്ഷം റിയാല്‍വരെ പിഴയും ആറുമാസം തടവും ലഭിക്കും.

അറസ്റ്റിലായവരില്‍ 67,546 പേര്‍ താമസരേഖ (ഇഖാമ) നിയമലംഘകരും 24,286 പേര്‍ തൊഴില്‍നിയമ ലംഘകരുമാണ്. 17,303 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരാണ്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ 1325 വിദേശികള്‍ പിടിയിലായി. ഇവരില്‍ 564 പേരെ നാടുകടത്തി. അതിര്‍ത്തിവഴി അനധികൃത രീതിയില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 29 പേരെയും സുരക്ഷാ സൈനികര്‍ പിടികൂടി. നിയമലംഘകര്‍ക്ക് സഹായസൗ കര്യങ്ങള്‍ നല്‍കിയ 376 വിദേശികളും 48 സൌദികളും അറസ്റ്റിലായിട്ടുണ്ട്. 12,075 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.

പിടിയിലായ അനധികൃത വിദേശതൊഴിലാളികളില്‍ 14,997 പേരെ നാടുകടത്തി. 9590 പേര്‍ക്കെതിരെ തത്സമയ ശിക്ഷാനടപടി സ്വീകരിച്ചൂ. യാത്രാരേഖകള്‍ക്ക് 12,395 പേരെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 12,808 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സൗദി തൊഴിൽ നിയമവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
:

1 . സൗദി അറേബ്യയില്‍ തൊഴില്‍ വിസയുടെ പുതുക്കിയ കാലാവധി ? ഒരു വർഷം
2 . ഇനി രണ്ടുവര്‍ഷത്തെ തൊഴില്‍ വിസ ആർക്കൊക്കെ ? സര്‍ക്കാര്‍ ജോലിക്കും വീട്ടുജോലിക്കും
3 . തൊഴില്‍വിസ കാലാവധി ഒരു വര്‍ഷമാക്കി വെട്ടിച്ചുരുക്കിയത്? സാമൂഹികക്ഷേമ മന്ത്രാലയം
4 . പുതിയ തീരുമാനത്തിന് അംഗീകാരം നല്‍കിയത് ? തൊഴില്‍ മന്ത്രി ഡോ.അലി അല്‍ഗഫീസ്
5 . വിദേശജോലിക്കാരുടെ എണ്ണം കുറക്കുന്നതിനായി സൗദിസര്‍ക്കാർ നടപ്പാക്കുന്ന പുതിയ നടപടിയുടെ ലക്ഷ്യം ? സ്വദേശിവത്കരണം

Share: